Sunday, March 11, 2007

പൊന്നെന്നും പൂവെന്നും...

പൊന്നെന്നും പൂവെന്നും ഞാനോതിടാം
മാനത്തെ പാല്‍ക്കിണ്ണം ഞാനേകിടാം
എന്നുമെന്നുമെന്റെതായ് കാത്തു നില്‍ക്കുവാന്‍
നിന്നെയെന്റെ ജീവനില്‍ ചേര്‍ത്തുവെച്ചിടാം
മായാതെന്റെ ഓര്‍മയില്‍
നീയാണെന്നുമോമലേ
അറിയുമോ...എന്നില്‍ നിറയുമോ ?
പടരുമോ.... ?
(എന്നുമെന്നു...)

ആരോ ദൂരെ ഒരു ചിരി നീട്ടി
ഞാനോ നീയോ പറയുക പ്രാവേ
പിന്നൊരിക്കല്‍ വന്നൂ, കരളെന്നു ചൊല്ലി നീ.
നീലമേഘക്കുന്നിന്‍ പുറമേറിയാടിയെന്‍
ഏകാന്തഹൃദയത്തിന്‍ ആനന്ദതാരകം;
പ്രാണന്റെ താളത്തില്‍ സംഗീതസാഗരം.
അറിയുമോ...എന്നില്‍ നിറയുമോ ?
പടരുമോ.... ?
(എന്നുമെന്നു...)


ദേഷ്യമാണോ...?മാടപ്രാവേ ,
ദൂരത്തു പോയ് മറഞ്ഞോ?
മൌനമാണോ...?മാലേഖേ നീ
മായുന്ന പൂവനമോ...?
ഈയനന്തഭൂവില്‍ കനലിന്റെ കോടിയില്‍
നീയൊരാളുമാത്രം തണവുള്ളൊരോര്‍മയായി.
കണ്ണില്ല,കാതില്ല, പൊള്ളില്ല തീമണല്‍ ;
നിന്നോര്‍മക്കാറ്റെന്നെ മൂടുന്ന വേളയില്‍...
ആടിമാസപ്പെണ്ണിന്‍ നിറമാറു കാണുവാന്‍
ആരൊളിച്ചുവന്നൂ മഴവില്ലിന്‍ മേടയില്‍
(പൊന്നെന്നും പൂവെന്നും)

(എന്നുമെന്നു)

പാടിയത്:വിധു പ്രതാപ്
സംഗീതം:നാസര്‍ മാലിക്,ഷറഫു
ആല്‍ബം:പുറത്തിറങ്ങിയിട്ടില്ല

4 comments:

വിഷ്ണു പ്രസാദ് said...

പ്രവാസിയായ ഒരു കാമുകനാണ് ഗാനത്തിലെ നായകന്‍.

കൈയൊപ്പ്‌ said...

‘ഈയനന്തഭൂവില്‍ കനലിന്റെ കോടിയില്‍
നീയൊരാളുമാത്രം തണവുള്ളൊരോര്‍മയായി.’

വിഷ്ണുമാഷിന്റെ കമന്റ് വായനയുടെ കീയായി.

G.MANU said...

great vishnuji..album ennirangum

സാരംഗി said...

വരികള്‍ ഇഷ്ടമായെന്നു പ്രത്യേകം പറയേണ്ടല്ലോ..വിധുവിന്റെ ശബ്ദം കൂടിയാകുമ്പോള്‍ അതിമധുരം..കേള്‍ക്കാന്‍ എന്താണൊരു വഴി?