Friday, March 9, 2007

അനംഗ സുമശരമുനയെഴുതും നിന്‍

അനംഗ സുമശരമുനയെഴുതും നിന്‍
അധരദളതലമൊരു കാവ്യം
അതിലൊരനുപമമായൊരു താളം
അടരുമെന്‍ഹൃദയാമൃതതാളം
അസുലഭേ നിന്നിമശലഭം മമ
സരസിലുതിരുന്നൊരു പൊന്നോളം
സുഖദമൊരു പൊന്നോണം.. മനം
സുഖദമൊരു പൊന്നോണം

മധുമൊഴീ നിന്‍ മൌനവിപഞ്ചിക
മധുരമെന്‍ മിഴിതഴുകുകയല്ലെ
മതിമുഖീ നിന്‍ പുരിക വിപിഞ്ചിയില്‍
മൃദുലമെന്‍ വിരലലൊഴുകുകയല്ലെ
ഉണരുമുലകില്‍ പുതിയൊരു രാഗം
പുണരുമീയനുരാഗ മരാളം....
(അനംഗ സുമശരമുനയെഴുതും നിന്‍)

കനലുപാകും പ്രാണനില്‍ നീയൊരു
കവിതപെയ്യും പുതുമഴയല്ലോ
കവിയുമൊരു പുഴയായ്‌ നിന്‍ ഗാനം
കരളിലിനുറവുകളൊരുനൂറെണ്ണം
കളമൊഴീനിന്‍ കനവിലെയോമല്‍
ക്കടവിലൊരുകതിരായെന്‍ ജന്‍മം
(അനംഗ സുമശരമുനയെഴുതും നിന്‍)

5 comments:

G.manu said...

അനംഗ സുമശരമുനയെഴുതും നിന്‍
അധരദളതലമൊരു കാവ്യം
അതിലൊരനുപമമായൊരു താളം
അടരുമെന്‍ഹൃദയാമൃതതാളം
അസുലഭേ നിന്നിമശലഭം മമ
സരസിലുതിരുന്നൊരു പൊന്നോളം
സുഖദമൊരു പൊന്നോണം.. മനം
സുഖദമൊരു പൊന്നോണം

ഗിത്താറിണ്റ്റെയും ജാസിണ്റ്റെയും മാസ്മര മന്ദതാളത്തില്‍ ഈ ഗാനം ഞാന്‍ സ്വപ്നം കാണുന്നു

പി. ശിവപ്രസാദ് said...

ഗാനശാഖി മാനേജരേ,
ഈയുള്ളവനെക്കൂടി കൂട്ടത്തില്‍ ഉള്‍പ്പെടുത്തുമോ?

ചില ഗാനങ്ങള്‍ മൂളാനുണ്ടായിരുന്നു.

സാരംഗി said...

മനൂ...വരികള്‍ നന്നായിട്ടുണ്ട്‌, വാക്കുകള്‍ ഹൃദ്യമായവ..
ശിവപ്രസാദിനു ഞാന്‍ മെയില്‍ അയച്ചതു ലഭിച്ചുകാണുമെന്നു കരുതുന്നു..

Minukumar said...

മതിമുഖീ നിന്‍ പുരിക വിപിഞ്ചിയില്‍
മൃദുലമെന്‍ വിരലലൊഴുകുകയല്ലെ

Manu G, purikavivanjiyil kaiviral ozhukilla, athu thalayil thzhukiyal mathi

പാര്‍ത്ഥന്‍ said...

സൂപ്പർ മാഷെ. ബഹുവ്രീഹി പാടിയത് കേട്ടു ലയിച്ചുപോയി.