Tuesday, March 13, 2007

താമരപ്പൂമാല തരാം തങ്കവള നൂറുതരാം

താമരപ്പൂമാല തരാം തങ്കവള നൂറുതരാം
ഓമനപ്പൂങ്കുരുവിയെണ്റ്റെ കൂടെ വരാമോ
അല്ലിമലറ്‍ക്കാവിലെപ്പൊന്‍ കല്ലുവച്ച കമ്മല്‍ തരാം
ചില്ലുമിഴിപ്പൈങ്കിളീ നീ കൂടെവരാമോ

കല്ലുവച്ച മാലയിന്നു കന്നിനിലാ പെണ്ണു തന്നു
തങ്കവളക്കമ്മല്‍ വേണ്ട ഞാന്‍ വരുന്നില്ലാ....

(താമര... )

ചിങ്ങമെത്തിയില്ലെയെണ്റ്റെ തങ്കമയില്‍പീലിമിഴി
കിങ്ങിണിപ്പൂഞ്ചേലയൊന്നു വാങ്ങിനല്‍കിടാം
പൊന്നുവെയില്‍കണ്ടുകണ്ണുവച്ചുനിന്നുപോകുമൊരു
വെള്ളിമണിപ്പൂങ്കൊലുസ്‌ ഞാനണീച്ചിടാം

തേനരുവിപ്പൂങ്കുരുവിപ്പെണ്ണെനിക്കു തന്നുവല്ലൊ
തങ്കമണിപ്പൊന്‍ കൊലുസൊരായിരമെണ്ണം
മഞ്ഞണിഞ്ഞപൊന്‍പുലരിപ്പൂമിഴിയാള്‍ തന്നുവല്ലോ
കിങ്ങിണിപ്പൂഞ്ചേല യിന്നു ഞാന്‍ വരുന്നീല......

(താമരപ്പൂ... )

ഓണമെത്തിയെല്ലൊ നിണ്റ്റെ ഓമനപ്പൂംകണ്ണുകളില്‍
നീളമിട്ടുവാലെഴുതാന്‍ കണ്‍മഷിവാങ്ങാം
അമ്പിളിപ്പൂനെറ്റിയിലെ തുമ്പിലൊരു പൊട്ടെഴുതാന്‍
ചന്ദനവും കുങ്കുമവും വാങ്ങിനല്‍കിടാം

പൂമഴപ്പൂന്തുള്ളിയെണ്റ്റെ കൈയിലിന്നു തന്നുവല്ലൊ
പൂമിഴിത്തുമ്പൊന്നെഴുതാന്‍ കണ്‍മഷി നൂറു
അന്തിയായനേരമിന്നു ചെമ്പരത്തി തന്നുവല്ലൊ
ചന്തമുള്ളകുങ്കുമവും ഞാന്‍ വരുന്നില്ല

(താമരപ്പൂ.. )

10 comments:

G.manu said...

നാടോടി പാട്ടിണ്റ്റെ ഈണത്തില്‍ പുതിയ സംഗീതംകൊണ്ട്‌ ജുഗല്‍ബന്ദിപോലെ ഹൃദ്യമാക്കാന്‍ പറ്റിയേക്കാവുന്ന ഒരു ഗാനം

sunil krishnan said...

ഒരാവേശം ഇങ്ങനെ...

മിഴിക്കാറുപെയ്യും മഴക്കാലമായോ
അഴല്‍ക്കാവില്‍ നില്ക്കെ വ്രതക്കാലമായോ
വഴിക്കണ്ണുവിങ്ങി ചുടുനീരണിഞ്ഞോ
മൊഴിച്ചിപ്പി നീയും മിണ്ടാതെയായോ ?

അറിയാത്ത കോലങ്ങളാടിക്കുഴഞ്ഞോ
തുണവന്ന വിണ്‍വിളക്കും വീണുടഞ്ഞോ
വ്യഥമൂടി മാനം നിന്‍ രഥപ്പാടുമായ്ച്ചോ
സ്‍മൃതിമങ്ങി നില്ക്കാന്‍ തമ്മിലറിയാതെയായോ ?
ചരണം വിഷ്ണുമാഷോ മനുവോ ....?
ആരാണാദ്യം ...

വിഷ്ണു പ്രസാദ് said...

sunil,ബാക്കിയും കൂടി എഴുതൂ.ഒരു ഇന്‍വിറ്റേഷന്‍ അയയ്ക്കട്ടെ...

വിഷ്ണു പ്രസാദ് said...

മനൂ,
ഒരാല്‍ബം ഇറക്കാനുള്ള പാട്ടായല്ലോ..
പാട്ടുകാരും സംഗീതകാരന്മാരും കാണുന്നില്ലേ...
ഇവിടെ നിന്ന് പാടി അപ് ലോഡിങ് നടത്താന്‍ പാടാണ്.
അല്ലെങ്കില്‍ ഈണമിട്ട് പാടാന്‍ ഇവിടെ ആളുണ്ടായൊരിന്നു.

G.manu said...

വിഷ്ണുജി...പരിചയമുള്ള ആല്‍ബക്കരുമായി ഒന്നു സംസാരിക്കാമോ..? ഡെല്‍ഹിയില്‍ നിന്ന് എനിക്കൊന്നും ചെയ്യാനാവുന്നില്ല... സുനില്‍..ആധുനികം മാത്രമല്ല..ഗാനവും വഴങ്ങുന്നല്ലോ... ഒന്നു ഉഷാറാവ്‌

indiaheritage said...

വിഷ്ണുപ്രസാദ്‌ ജീ, അതു തന്നെയാണു എന്റെയും പ്രശ്നം . അങ്ങയെ പോലെ ഒരു ചെറിയ airtel GPRS വച്ചുള്ള കളിയാണ്‌ . പലരാത്രികള്‍ മുഴുവന്‍ ശ്രമിക്കുമ്പോഴാണ്‌ 2mb upload ആകുന്നത്‌ . പിന്നെ ഞാന്‍ ചിലപ്പോള്‍ ചെയ്യുന്ന വേല പാട്ട്‌ CD യിലാക്കി 100 km ദൂരെ Raipur കൊടുത്തു വിട്ട്‌ കഫെ യില്‍ നിന്നും അപ്‌ ലോഡ്‌ ചെയ്യിക്കും . ഇതൊക്കെ അവിടെ അതിലും എളുപ്പമാവില്ലേ?

പിന്നെ മനു ജീ, താങ്കളുടെ ഈ ഗാനം വളരെ നന്നായിട്ടുണ്ട്‌, ഒരു ഈണം തോന്നുന്നു . അതു ചിട്ടപ്പെടുത്തി പാടിക്കാനും , പ്രസിദ്ധം ചെയ്യാനും അനുവാദം ചോദ്‌ഇക്കാനെടുത്തപ്പോളാണ്‌ താങ്കള്‍ വിഷ്ണുജിയോടു ചോദിച്ചിരിക്കുന്നതു കണ്ടത്‌. അഥവാ അതില്‍ തീരുമാനമാകുന്നില്ലെങ്കില്‍ ഞാന്‍ ചെയ്തു നോക്കട്ടേ?

G.manu said...

എടുത്തോളൂ... എന്നെ ഒന്നു കേള്‍പ്പിക്കണം എന്നു മാത്രം..പിന്നെ റൊയല്‍റ്റി ആയി നിറയെ സ്നേഹവും...

സാരംഗി said...

മനൂ..വളരെ നന്നായിട്ടുണ്ട്‌...പണിയ്ക്കര്‍ സാര്‍ ഇതിനു ഒരു നല്ല ഈണം കൊടുത്ത്‌ പാടിക്കേള്‍ക്കാന്‍ ആഗ്രഹിയ്ക്കുന്നു...

sunil krishnan said...

വിഷ്ണുജീ, മനുജീ,
രണ്ടാള്‍ക്കും നന്ദി.
ഞാനും കൂടാന്‍ വരാം
ഇടയ്ക്കൊക്കെ.

കൃഷ്‌ | krish said...

മനോഹരം. ഇത് നന്നായിട്ടുണ്ട് മനു.