Wednesday, April 18, 2007

കാഞ്ചനപ്പൂഞ്ചേല ചുറ്റി പടവിറങ്ങിവരുന്ന സന്ധ്യ

(Male)
കാഞ്ചനപ്പൂഞ്ചേല ചുറ്റി പടവിറങ്ങിവരുന്ന സന്ധ്യ
കര്‍ണ്ണികാരപ്പൂവടര്‍ത്തി നിനക്കു നല്‍കുമ്പോള്‍
കാര്‍ത്തികത്തിരുനാളു മിന്നും നിന്റെ കണ്ണില്‍ തിരുനടയില്
‍കഴ്ചവച്ചു കിനാക്കളെ ഞാന്‍ പൂജചെയ്യുന്നു..

(Female)
നിന്റെ യോര്‍മ്മപ്പൂവിരിയും കൂവളത്തറയൊന്നിലിന്നു
വിളക്കുവച്ചു നമിച്ചു നില്‍ക്കും മോഹജാലങ്ങള്‍ എന്റെ
മോഹജാലങ്ങള്‍

(കാഞ്ചനപ്പൂഞ്ചേല ചുറ്റി പടവിറങ്ങിവരുന്ന )


(Male)
മഞ്ഞുചുറ്റിയ പൊന്നുഷസ്സു പ്രദക്ഷിണം വച്ചംബരത്തില്‍
വന്നു കുളിരിന്‍ ചന്ദനക്കുറി ചാര്‍ത്തി ന്‍ല്‍ക്കുമ്പോള്‍
പാതി തീര്‍ത്ഥം താരിളം കൈ കൊണ്ടു മുടിയില്‍ തൂവി മെല്ലെ
പാരിജാതം പുഞ്ചിരിച്ചു കുണുങ്ങി നില്‍ക്കുമ്പോള്‍

(Female)
നിന്റെ നെഞ്ചിന്‍ നടതുറന്നു പൊഴിഞ്ഞ ശംഖൊലികേട്ടു നിന്നെന്‍
ആത്മദാഹസുഗന്ധികള്‍ക്കിന്നുത്സവം ദേവാ....

(കാഞ്ചനപ്പൂഞ്ചേല ചുറ്റി പടവിറങ്ങിവരുന്ന )

(Male)
ആടിമാസക്കാറ്റുവന്നു തലോടി നില്‍ക്കും കായലോള
പാട്ടുകേട്ടുതുടിച്ച രാവിന്‍ മുടിയുലഞ്ഞപ്പോള്‍
അമ്പിളിപ്പൈമ്പാലു നേദിച്ചങ്കണത്തൊരു മല്ലികപ്പൂ-
വമ്പുകൊണ്ടവളഞ്ജനക്കണ്ണാട്ടി നില്‍ക്കുമ്പോള്‍

(Female)
മന്ദഹാസപ്പൂനിലാവു പുണറ്‍ന്നുണര്‍ന്ന കിനാക്കളും നിന്
‍മൌനരാഗപരാഗമുത്തു തിരഞ്ഞു നില്‍ക്കുന്നൂ...

(കാഞ്ചനപ്പൂഞ്ചേല ചുറ്റി പടവിറങ്ങിവരുന്ന )

Wednesday, April 11, 2007

മൂവാറ്റു പുഴയിലെ മൂവന്തിച്ചോപ്പുള്ള

മൂവാറ്റു പുഴയിലെ മൂവന്തിച്ചോപ്പുള്ള
മുക്കുറ്റീ ഇളം മുക്കുറ്റീ
മുന്നാഴിപ്പൂമുല്ല ചുണ്ടത്തു ഞാനിന്നു
കണ്ടെത്തീ ഓ കണ്ടെത്തീ
വെല്ലൂര്‍ക്കുന്നമ്പല മുറ്റത്തും, പുഴ-
ക്കാരക്കാവിന്‍ പടവോരത്തും
പുഞ്ചിരി പൊന്‍ കുറിച്ചാന്തിട്ടു നിന്നപ്പോള്‍
നെഞ്ചിലുണരുന്നു പഞ്ചാരി ഒരു
കൊമ്പു കുഴല്‍ വിളി പഞ്ചാരി
(മൂവാറ്റു പുഴയിലെ മൂവന്തിച്ചോപ്പുള്ള)

പൊന്നോണം വന്നില്ല പൂക്കാലം വന്നില്ല
പിന്നെന്തെ കവിളോരം പൂവിളി
മേടവിഷുവന്നില്ലാടിക്കുളിറ്‍ വന്നി-
ല്ലാരു വരച്ചതീ പൂക്കണി.. നിണ്റ്റെ
ആലോലക്കണ്ണിലീ പൂവണി...
കൈനീട്ടം നേടുവാന്‍ പൊന്‍ തിങ്കള്‍ താലത്തില്‍
കള്ളച്ചിരിയുടെ പൂക്കണി നിണ്റ്റെ
കള്ളച്ചിരിയുടെ പൂക്കണി
(മൂവാറ്റു പുഴയിലെ മൂവന്തിച്ചോപ്പുള്ള)

നട്ടുച്ചനേരത്തും വീഴും നിലാവു നിന്‍
പൊട്ടിച്ചിരിയുടെ കുമ്പിളിള്‍
നടോടിക്കാറ്റു വന്നൂയലാടും നിണ്റ്റെ
ഈറന്‍മുടിച്ചുരുള്‍ തുമ്പിലായ്‌
അല്ലിമഴര്‍ത്തുള്ളി വന്നിരുന്നു നിണ്റ്റെ-
ചില്ലിക്കൊടിത്തളിറ്‍ തുമ്പിലായ്‌

(മൂവാറ്റു പുഴയിലെ മൂവന്തിച്ചോപ്പുള്ള)

Thursday, April 5, 2007

വടകരയിലെ വളവരികിലെ വെളു വെളുങ്ങണ താമരെ

വടകരയിലെ വളവരികിലെ
വെളു വെളുങ്ങണ താമരെ
കടമിഴിയുടെ കടവിലമ്പിളി
കുടനിവര്‍ത്തണ പൂമഴെ...
കറു കറെ കുളിറ്‍ മുടിയിടയിലെന്‍
മിഴിയിടഞ്ഞൊരു വേളയില്‍
കാര്‍ത്തികത്തിരു നാളു വന്നതും
ഞാന്‍ മറന്നെടി പൂമിഴി.....
(വടകരയിലെ വളവരികിലെ )

അമ്പിളിത്തളിര്‍ കൊഞ്ചലങ്ങനെ
നെഞ്ചിലൂറണ വേളയില്‍
അമ്പലപ്പുഴ പായസവും
ഞാന്‍ മറന്നെടി പഞ്ചമി
കാഞ്ചന മണി കാഞ്ചി തുള്ളവെ
കാതരപ്പൂം പൈങ്കിളീ
അമ്പലനട മണികിലുങ്ങണ
കേട്ടതില്ലെടി തേന്‍മൊഴി...

(വടകരയിലെ വളവരികിലെ)

പുഞ്ചിരിയുടെ പൂവടരണ
കണ്ടു നിന്നൊരു വേളയില്‍
അന്തിവന്നതുമാളുവന്നതും
ഞാന്‍ മറന്നെടി മല്ലികേ
പൊന്‍പുരികത്തുമ്പുലയണ
കണ്ടു നിന്നൊരു വേളയില്‍
മാരിവില്ലു വിരിഞ്ഞു നിന്നതു
ഞാനറിഞ്ഞില്ലോമനേ....

(വടകരയിലെ വളവരികിലെ)

എന്തിന്നൊരു ഏതിന്നൊരു

എന്തിന്നൊരു ഏതിന്നൊരു...
പൂവാടിയെത്തേടിയതും,
കല്ലുവഴി-കാട്ടുവഴി
ഞാനെന്തിനു താണ്ടിയതും;
പച്ച മലമ്പാതകളില്‍,
നീരോടണ പാടങ്ങളില്‍
നിറമായി ,നിഴലായി
നീയിനി ഇല്ലയെന്നാല്‍ ...?(എന്തിന്നൊരു...)

കനവാകും കുളത്തിലോ
പുളയുന്നൂ വരാലുകള്‍ (2)
നിന്നാണെ മനസ്സ് പൊന്നാണ് കിളിയേ...
കരള് നിറയെ നീയാണ്.
ഇനിയുമകലണോ... ?
നിറമായി ,നിഴലായി
നീയിനി ഇല്ലയെന്നാല്‍ ...(എന്തിന്നൊരു...)

പറയില്ലേ മുളംകിളീ,
എവിടേ നിന്‍ കുറുംകുഴല്‍ ?(2)
എങ്ങാണ് ഉടല് തേടുന്ന കടവ്...,
അവിടെ അടിയനാരാണ്?
നിറമായി ,നിഴലായി
നീയിനി ഇല്ലയെന്നാല്‍ ...(എന്തിന്നൊരു...)

പാടിയത് :ഷാനു
സംഗീതം:നാസര്‍ മാലിക്,ഷറഫു
ആല്‍ബം:മദിരാ മദിരാ..