Thursday, March 8, 2007

കരിമഷിച്ചന്തത്തില്‍ കാല്‍ത്തളത്താളത്തില്‍

കരിമഷിച്ചന്തത്തില്‍ കാല്‍ത്തളത്താളത്തില്‍
കൈവളക്കൊഞ്ചലില്‍ കണ്ടു നിന്നെ
കാഞ്ചനപൂങ്കവിള്‍ത്താലങ്ങളേകിനിന്‍
കോമളപ്പൂമുഖം മിന്നി പിന്നെ
കൈവിരല്‍ത്തുമ്പു വിളിച്ചു പിന്നെ ... നിണ്റ്റെ
കാര്‍മിഴിത്തൂവലും തേടിയെന്നെ....

ഇന്നലെയോളം ഞാനോര്‍ത്തിരുന്നു മഴ-
വില്ലിനാണേറെയും വര്‍ണ്ണമെന്ന്
മിന്നലിന്‍ തുമ്പിലെ തൂവലിലാണഴ-
കിന്നഴകേകുന്ന തുള്ളിയെന്ന്
നിന്നടുത്തെത്തുമ്പോഴറിയുന്നു ഞാന്‍
അവയൊന്നുമല്ലീ മിഴിപ്പൂവിലെന്ന്...

(കൈവളക്കൊഞ്ചലില്‍ കണ്ടു നിന്നെ.... )

ചന്ദനപ്പൂമ്പൊടി തൊട്ടുതരാനൊരു
തെന്നലെന്നങ്കണത്തെത്തിയപ്പോള്‍
ആദ്യമായാശുഭ സൌരഭമെന്നിലെ
ആത്മദളങ്ങളിലൂറി നില്‍ക്കെ
ഞാനറിഞ്ഞീമുടിത്തുമ്പില്‍ നിന്ന് ... പനി-
നീരണിമുത്തുപൊഴിഞ്ഞുവന്ന്...

(കൈവളക്കൊഞ്ചലില്‍ കണ്ടു നിന്നെ.... )

3 comments:

G.MANU said...

കരിമഷിച്ചന്തത്തില്‍ കാല്‍ത്തളത്താളത്തില്‍
കൈവളക്കൊഞ്ചലില്‍ കണ്ടു നിന്നെ
കാഞ്ചനപൂങ്കവിള്‍ത്താലങ്ങളേകിനിന്‍
കോമളപ്പൂമുഖം മിന്നി പിന്നെ
കൈവിരല്‍ത്തുമ്പു വിളിച്ചു പിന്നെ ... നിണ്റ്റെ
കാര്‍മിഴിത്തൂവലും തേടിയെന്നെ....


oru gaanam kooti

G.MANU said...

വിഷ്ണുജി..ഈെ പാട്ടിനൊരു ഈണമിടീക്കാമൊ.. കേള്‍ക്കാനുള്ള കൊതികൊണ്ടാണേ

Manu

Unknown said...

ഇന്നലെയോളം ഞാനോര്‍ത്തിരുന്നു മഴ-
വില്ലിനാണേറെയും വര്‍ണ്ണമെന്ന്
മിന്നലിന്‍ തുമ്പിലെ തൂവലിലാണഴ-
കിന്നഴകേകുന്ന തുള്ളിയെന്ന്
നിന്നടുത്തെത്തുമ്പോഴറിയുന്നു ഞാന്‍
അവയൊന്നുമല്ലീ മിഴിപ്പൂവിലെന്ന്...

good nallavarikal