Thursday, March 29, 2007

മേടം പുലരുന്ന നേരം..ഗാനശാഖി

മേടം പുലരുന്ന നേരമെന്‍ മുന്നില്‍,
നീയും വിഷുക്കണിയാകും,
രാഗപരാഗമലിയും വെയിലിന്റെ,
ആദ്യ കിരണങ്ങള്‍ പോലെ..
ദീപം പോലെ,
പൊന്‍..നാളം പോലെ..

(മേടം പുലരുന്ന നേരമെന്‍ മുന്നില്‍)

കൊന്നമലരു കൊഴിഞ്ഞ വഴികളില്‍,
സൂര്യനെഴുതീ കളങ്ങള്‍..(2)
നിന്‍ വിരല്‍ കോര്‍ത്തു നടക്കയാലിന്നുമെന്‍,
ഉള്ളം സാഗരമായി..
സ്നേഹ സാഗരമായി..


(മേടം പുലരുന്ന നേരമെന്‍ മുന്നില്‍)

സന്ധ്യതന്‍ കുങ്കുമച്ചെപ്പിലെ രേണുക്കള്‍,
നിന്നില്‍ കുടഞ്ഞിട്ട പൂക്കള്‍..(2)
അറിയാതെ നുള്ളിയെടുത്തു മുകര്‍ന്നു ഞാന്‍,
ഇന്നും പ്രേമാര്‍ദ്രയായി..
ഏതോ തേനല്ലി തേടി....

(മേടം പുലരുന്ന നേരമെന്‍ മുന്നില്‍)

4 comments:

സാരംഗി said...

"കൊന്നമലരു കൊഴിഞ്ഞ വഴികളില്‍,
സൂര്യനെഴുതീ കളങ്ങള്‍..(2)
നിന്‍ വിരല്‍ കോര്‍ത്തു നടക്കയാലിന്നുമെന്‍,
ഉള്ളം സാഗരമായി..
സ്നേഹ സാഗരമായി.."
മേടം പുലരുന്ന നേരം..

ഗാനശാഖിയില്‍ ഒരിയ്ക്കല്‍ കൂടീ..

വിഷ്ണു പ്രസാദ് said...

ഇന്നെന്താണാവോ,ഒന്നും വായിച്ചിട്ട് ഒരു തൃപ്തി തോന്നുന്നില്ല..

സാരംഗി said...

ചില ദിവസങ്ങള്‍ അങ്ങനെയാണു വിഷ്ണു..എത്ര വായിച്ചാലും , എന്തെഴുതിയാലും തൃപ്തി തോന്നില്ല..ഇനിയും നന്നാക്കാന്‍ ശ്രമിയ്ക്കാം..ആത്മാര്‍ഥമായ അഭിപ്രായത്തിനു നന്ദി..

G.MANU said...

പ്രണയം അങ്ങനെയല്ലെ..എങ്ങനെയൊക്കെ, എന്തൊക്കെയായാലും ഒരു അതൃപ്തി..ഇനിയും വേണം എന്തിങ്കിലും ഒക്കെ കൂടിയെന്ന വാഞ്ഛ്‌. സാരംഗി..എനിക്കിഷ്ടമായി......... ഏതോ തേനല്ലി തേടി