Wednesday, March 21, 2007

പാലാഴിപ്പൂനിര .. താലോലപ്പൂമിഴി-ത്തുമ്പില്‍ കണ്ടു

പാലാഴിപ്പൂനിര .. താലോലപ്പൂമിഴി-
ത്തുമ്പില്‍ കണ്ടു...ഓ... തുമ്പില്‍ കണ്ടു
പാവാടത്തുമ്പിലെ പൊന്നോളപ്പൂ ഞൊറി
കണ്ണില്‍ കൊണ്ടു...എന്‍....കണ്ണില്‍ കൊണ്ടു...
മിന്നാരക്കവിളത്തെ പൊന്നിന്‍ തുണ്ടില്‍ - ഒരു
പൊന്നോണപ്പൂത്തുമ്പിത്തുള്ളല്‍ കണ്ടു
മൂവന്തിച്ചാറൂറും ചുണ്ടിന്‍ തുമ്പില്‍ ഇളം
മുന്നാഴി തേന്‍ തുള്ളിക്കൂടും കണ്ടു...
വരൂ നീ........ ..... പ്രിയെ.

കൈതപ്പൂക്കാറ്റിണ്റ്റെ ചുണ്ടത്തെ പൂമ്പൊടി
കിന്നാരപ്പുഴയോളം വാങ്ങി
മന്ദാരപ്പൂവിണ്റ്റെ മാണിക്യപ്പുഞ്ചിരി
മഞ്ചാടിപ്പുതുമഞ്ഞും വാങ്ങി
അല്ലിപ്പൂമിഴിയാളെ നിന്നോമല്‍ത്തേന്‍ മൊഴി
വല്ലാതെന്നിടനെഞ്ചും വാങ്ങി..വാങ്ങി...
(പാലാഴിപ്പൂനിര.. )

ഉത്രാടരാവിണ്റ്റെ ചെപ്പുതുറന്നൊരു
ചിറ്റോളപ്പൊന്‍ വെട്ടം മിന്നി
നക്ഷത്രപ്പൂവാടിമുറ്റത്തുനിന്നൊരു
നാണംകുണുങ്ങിയാള്‍ മിന്നി
കുപ്പിവളപ്പാട്ടുകേട്ടിട്ടെന്നുള്‍പ്പൂവില്‍
കുഞ്ഞുമഴത്തുള്ളി മിന്നി..മിന്നി..

(പാലാഴിപ്പൂനിര... )

4 comments:

G.MANU said...

പാലാഴിപ്പൂനിര .. താലോലപ്പൂമിഴി-
ത്തുമ്പില്‍ കണ്ടു...ഓ... തുമ്പില്‍ കണ്ടു
പാവാടത്തുമ്പിലെ പൊന്നോളപ്പൂ ഞൊറി
കണ്ണില്‍ കൊണ്ടു...എന്‍....കണ്ണില്‍ കൊണ്ടു...
മിന്നാരക്കവിളത്തെ പൊന്നിന്‍ തുണ്ടില്‍ - ഒരു
പൊന്നോണപ്പൂത്തുമ്പിത്തുള്ളല്‍ കണ്ടു

salim | സാലിം said...

‘അല്ലിപ്പൂ മിഴിയാളെ നിന്നോമല്‍ തേന്മൊഴി
വല്ലാതെന്നിടനെഞ്ചും വാങ്ങി...വാങ്ങി...‘
മനൂ... മനോഹരം.

സാരംഗി said...

മനൂ..നന്നായി ഈ പോസ്റ്റ്‌ ട്ടോ...പഴയപ്രണയത്തിനു സമര്‍പ്പണം എന്നു കൂടെ എഴുതാമായിരുന്നു..പുള്ളിക്കാരി തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ വായിച്ച്‌ സന്തോഷിച്ചേനെ,,അല്ലേ?
:-)

G.MANU said...

എവിടുന്നു സാരംഗി...

പുള്ളിക്കാരി ഇപ്പോളിതു കണ്ടാല്‍ ഇങ്ങനെയാവും വിചാരിക്കുക "ഇപ്പൊഴും ഇങ്ങനത്തെ കോപ്രായങ്ങള്‍ എഴുതി ജീവിതം കോഞ്ഞാട്ടയാക്കി നടക്കുന്ന ഈ കൊമരനോട്‌ അന്നു ബൈ പറഞ്ഞതു നന്നായി"