Thursday, March 8, 2007

പ്രണയിനി ഞാന്‍ നിനക്കെന്തു നല്‍കും

പ്രണയിനി ഞാന്‍ നിനക്കെന്തു നല്‍കും നിണ്റ്റെ
പനിമതിക്കനവിനു പകരമായി.....
കരളിലെ പൂമൊട്ടും കരയിലെ പൂവൊട്ടും
തികയില്ല തികയില്ല തമ്പുരാട്ടി...
എന്നെതിരയുന്ന മിഴികള്‍ക്കു പകരമായി...
പ്രണയിനി ഞാന്‍ നിനക്കെന്തു നല്‍കും
നിണ്റ്റെപനിമതിക്കനവിനു പകരമായി....

യമുനതന്‍ തീരത്തെ യദുകുല പുഷ്പങ്ങള്‍
ഒന്നൊഴിയാതെ ഞാനിറുത്തെടുത്തു
കണ്വാശ്രമത്തിലെ കനാകാംബരങ്ങളും
കണ്ണെടുക്കാതെയിറുത്തെടുത്തു
നെഞ്ചിലെക്കുമ്പിളില്‍ കൊണ്ടുവന്നു അവ
പണ്ടേ നിന്‍ മിഴികളില്‍ പൂത്തിരുന്നു..
(പ്രണയിനി... )

കായല്‍ത്തിരക്കുളിര്‍പ്പെണ്ണിണ്റ്റെ കൈയിലെ
കാഞ്ചനപ്പൂമണി ഞാനെടുത്തു
പൊന്നിലഞ്ഞീമലറ്‍ തുമ്പില്‍ തളിര്‍ക്കുന്ന
പൂമണമിത്തിരി ചേര്‍ത്തെടുത്തു
സ്വപ്നത്തിന്‍ താലത്തില്‍ കൊണ്ടുവന്നു അവ
പണ്ടേനിന്‍ മൊഴികളില്‍ പൂത്തിരുന്നു
(പ്രണയിനി... )

6 comments:

G.MANU said...

പ്രണയിനി ഞാന്‍ നിനക്കെന്തു നല്‍കും നിണ്റ്റെ
പനിമതിക്കനവിനു പകരമായി.....
കരളിലെ പൂമൊട്ടും കരയിലെ പൂവൊട്ടും
തികയില്ല തികയില്ല തമ്പുരാട്ടി...
എന്നെതിരയുന്ന മിഴികള്‍ക്കു പകരമായി...
പ്രണയിനി ഞാന്‍ നിനക്കെന്തു നല്‍കും

വിഷ്ണുജി, സാരംഗിജി, പൊതുവാള്‍ജി.. നിങ്ങള്‍ നല്‍കിയ ധൈര്യത്തിണ്റ്റെ പുറത്തു ഒരെണ്ണം കൂടി പോസ്റ്റുന്നു (വിഷ്ണുജി.... എണ്റ്റെ കീമാനില്‍ "ണ്റ്റ" ഒരു പ്രശ്നം തന്നെ യാണു)

സുല്‍ |Sul said...

മനു
നല്ല കവിത.
ഇതാരെങ്കിലും കട്ടെടുത്താലൊ?
പാട്ടാക്കിയാലൊ? സിനിമയില്‍ വന്നാലൊ?

-സുല്‍

ബയാന്‍ said...

ഇവിടെയെത്തിയെതിനു ശേഷം നാവു വടിച്ചിട്ടില്ല.. അതൊകൊണ്ടു ഇത്തിരി വായിക്കാന്‍ ബുദ്ധിമുട്ടി എങ്കിലും സംഗതി മനസ്സിലായി...ഈ പെണ്ണും പ്രണയവും ഒരു തലചുറ്റല്‍ തന്നെ യല്ലെ

സാരംഗി said...

മനൂ..വരികള്‍ നന്നായി ...പുതിയ കവിത വായിക്കുന്നത്‌ എപ്പോഴും ഒരു പ്രത്യേക അനുഭവം തന്നെ.. അതിനു മനസ്സില്‍ ഒരു ഈണം താനേ വരും..പിന്നെ, വിഷ്ണു പറഞ്ഞതുപോലെ..'നിന്റെ' എന്നു പ്രിന്റ്‌ ചെയ്യാന്‍ ടൈപ്പ്‌ ചെയ്യാന്‍ മറക്കരുത്‌..

വിഷ്ണു പ്രസാദ് said...

മനൂ, മനോഹരം.

Unknown said...

മനൂ,
വരികള്‍ വളരെ നന്നായിട്ടുണ്ട്.
ഇനിയുമൊരുപാട് ഗാനങ്ങള്‍ സംഭാവന നല്‍കാന്‍ സാധിക്കട്ടെ.:)