Tuesday, March 6, 2007

ഇടവ മഴത്തുള്ളി മുത്തുകള്‍

ഇടവ മഴത്തുള്ളി മുത്തുകള്‍ കോര്‍ത്തോരു
യവനികക്കപ്പുറം നിണ്റ്റെ മുഖം
ഇരുകരളൊന്നിക്കും സുഖദ നിമിഷത്തെ
തഴുകുന്ന കാറ്റിനു മുല്ല മണം
ഇതുവഴി പോകുന്ന പൂന്തിങ്കളേ നിണ്റ്റെ
ഇമകളിലും കുളിരാര്‍ന്ന കണം..

നിന്‍ മിഴിത്തുമ്പിലെ നീല വിഹായസില്‍
നിന്നൊരു തുള്ളി ഞാന്‍ തൊട്ടെടുത്തു
നീയറിയാതെണ്റ്റെ നെഞ്ചിലെ ചെപ്പിലെ
പൊന്‍മണിയോടതു ചേര്‍ത്തു വച്ചു കരള്‍-
പൂങ്കുലത്തുമ്പില്‍ കൊളുത്തിയിട്ടു...

പുഞ്ചിരിപ്പൂമെത്ത നിന്‍ സ്മൃതി പൂമൊട്ടാല്‍
മെല്ലെവിരിച്ചു മിഴിയടക്കും
കൈവളത്താളത്താല്‍ പൊന്‍ പുലര്‍ വേളയെന്‍
കണ്ണില്‍ പനിനീറ്‍ പൊഴിച്ചുണര്‍ത്തും
എന്നില്‍ നിറച്ചു നീ ഏതു മന്ത്രം കന-
വെല്ലാമുരുക്കിയതേതു തന്ത്രം.

2 comments:

വിഷ്ണു പ്രസാദ് said...

മനൂ,
നന്നായിട്ടുണ്ട്.ഇനിയും നല്ല ഗാനങ്ങള്‍ പോരട്ടെ.

‘നിണ്റ്റെ ’എന്ന് അടിച്ചത് ninte എന്ന് കീമാനില്‍ അടിച്ചാല്‍ ‘നിന്റെ’ എന്ന് കിട്ടുമല്ലോ.

മനൂ ഈ ക്ഷണം കൂടി ഇവിടെ വെച്ചോട്ടെ:

പ്രിയ ബൂലോകചങ്ങാതികളേ,ഇത് ഒരു പുതിയ സംരഭമാണ്.പാട്ടെഴുതുന്നവര്‍ക്കും സംഗീതം നല്‍കുന്നവര്‍ക്കും ഗായകര്‍ക്കും ഗാനങ്ങളെക്കുറിച്ച് എഴുതുന്നവര്‍ക്കും ഈ ബ്ലോഗുമായി സഹകരിക്കാം.
താത്പര്യമുള്ള എല്ലാവരേയും ഈ കൂട്ടു ബ്ലോഗിലേക്ക് ക്ഷണിക്കുന്നു.താത്പര്യമുള്ളവര്‍ ഒരു മെയില്‍ അയയ്ക്കുക(എനിക്കോ സാരംഗിക്കോ).എനിക്ക് മെയില്‍ ഐ ഡി അറിയാവുന്നവര്‍ ഇവിടെ ഒരു കമന്റിട്ടാല്‍ മതി. ഇവിടെ കമന്റിട്ടാല്‍ മതി...

Unknown said...

മനൂ,
ഇത് വളരെ നന്നായിട്ടുണ്ട്.