Monday, March 5, 2007

ഉഷസ്സിന്നൊളിയായ്‌ അണയൂ ....

ഉഷസ്സിന്നൊളിയായ്‌ അണയൂ നീയൊരു,
തുളസീദലമായ്‌ വിരിയൂ..
മഞ്ഞിന്‍ തൂവല്‍ പുതയ്ക്കൂ..
മറ്റൊരു മനോജ്ഞ ശില്‍പമായുണരൂ,
എന്നില്‍,ഒരു മേഘരാഗമായ്‌ അലിയൂ..

(ഉഷസ്സിന്നൊളിയായ്‌)
നവമൊരു സ്വപ്നം പകരൂ, രാവിന്‍,
കരതലം തഴുകും സുഖമോടെ,(2)
നേര്‍ത്ത നിലാവിന്‍ മലരിതളില്‍,
തേന്‍ കണമൊഴുകും നിറവോടെ..

(ഉഷസ്സിന്നൊളിയായ്‌)

മഴവില്‍ വര്‍ണ്ണം ചാലിയ്ക്കും നിന്‍,
കവിളില്‍ മാനം അഴകോടെ(2)
അരികിലൊരുങ്ങി അണിവിരലാല്‍,
കുങ്കുമമണിയൂ പ്രിയമോടെ..

(ഉഷസ്സിന്നൊളിയായ്‌)

6 comments:

സാരംഗി said...

ഉഷസ്സിന്നൊളിയായ്‌ അണയൂ നീയൊരു,
തുളസീദലമായ്‌ വിരിയൂ..
മഞ്ഞിന്‍ തൂവല്‍ പുതയ്ക്കൂ..
മറ്റൊരു മനോജ്ഞ ശില്‍പമായുണരൂ,
എന്നില്‍,ഒരു മേഘരാഗമായ്‌ അലിയൂ..

Unknown said...

സാരംഗി,
വരികള്‍ ഇഷ്ടമായി.
പാടിക്കേള്‍ക്കാന്‍ നല്ല സുഖമായിരിക്കും.

ഇനിയും നല്ല നല്ല ഗാനങ്ങള്‍ രചിക്കാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു.

Rasheed Chalil said...

:)

വേണു venu said...

നല്ല വരികള്‍‍.:)

Manoj | മനോജ്‌ said...

പാട്ട് എനിക്കിഷ്ടപ്പെട്ടു. പിന്മൊഴിയില്‍ അതി സുന്ദരമായ പല്ലവി കണ്ടപ്പോള്‍ തന്നെ ബാക്കി വായിക്കണമെന്ന് തോന്നി. ഉടന്‍ തന്നെ ഈണത്തില്‍ പാടനും കഴിഞ്ഞു - ലളിതമായ വരികള്‍. ഇനിയും നല്ല ഗീതങ്ങള്‍ എഴുതാനും പാടാനും ഭാഗ്യമുണ്ടാകട്ടെ എന്ന ആശംസകളോടെ...

സാരംഗി said...

ഗാനത്തിന്റെ വരികള്‍ വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ എഴുതിയവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി..