Saturday, March 3, 2007

പോവാതെ, നീറി നീറി

പോവാതെ ,നീറി നീറി പൂനിലാക്കിളീ
പോരാം ഞാന്‍ നിന്റെ കൂടെ നീലയാമിനി.
വീണ്ടും പ്രണയാകരം നിന്റെ മിഴി രണ്ടിലും;
അതിലൊരോളമായി ഞാന്‍
കൂടാം നിന്‍ കൂടെയെന്നും കൂട്ടുകാരിയായ്.. (പോവാതെ)

നേടാതെ പോയ വാനമായ്
കൂടാതെ പോയ ചില്ലയായ്
ചായാഞ്ഞ മേഘതല്പമായ്
പോവാതിനി ,
തീരാത്തൊരെന്‍ മോഹങ്ങളെ കാണാതെ നീ ....
മായാ‍തെ നീ
കൂടാം ഞാന്‍ നിന്‍ കൂടെ
എന്നും കൂട്ടുകാരിയായ് (പോവാതെ)

നീയാണു മേഘരാഗമായ്
നീയാണ് സൂര്യ താപമായ്
ഞാനെന്നും തേടും കാമുകന്‍ .
ആനന്ദമായ്,സാഫല്യമായ്
ജീവന്റെയീ ഓളങ്ങളില്‍
കൂടാം ഞാന്‍ നിന്‍ കൂടെ
എന്നും കൂട്ടുകാരിയായ് (പോവാതെ)

പാടിയത് :ഗായത്രി
സംഗീതം:നാ‍സര്‍മാലിക്
ആല്‍ബം പുറത്തിറങ്ങിയിട്ടില്ല.

4 comments:

വിഷ്ണു പ്രസാദ് said...

ഇങ്ങനെയൊന്ന് തുടങ്ങിവെക്കുന്നു.ഇപ്പോഴാ‍ണല്ലോ വീണ വായിക്കാന്‍ പറ്റിയ സമയം:)

Unknown said...

വിഷ്ണുമാഷേ,
ആല്‍ബമിറങ്ങിയാല്‍ പറയണേ.

sandoz said...

അലക്കാത്ത ജുബ്ബയും ഇട്ട്‌.....തോളിലൊരു സഞ്ചിയും തൂക്കി......താടിയും മുടിയുംവളര്‍ത്തി...കുളിക്കാതെ......നല്ല നീല ചടയനും വലിച്ച്‌.....തെക്ക്‌ വടക്ക്‌ നടന്ന് കവിതയെഴുതി ....ചൊല്ലി...... കാലം കഴിക്കണ്ടതിനു പകരം ...ആല്‍ബങ്ങള്‍ക്ക്‌ വരികള്‍ എഴുതി കാശുണ്ടാക്കുന്നോ.......ച്ചെ......മോശം....പിന്തിരിപ്പന്‍......മൂരാച്ചി........കലാവാസനയെ വിറ്റ്‌ കാശാക്കുന്നവന്‍..........

ഈ ആല്‍ബം ഇറങ്ങുമ്പോ ചിലവ്‌ ചെയ്യണേ...ഞാന്‍ വയനാട്ടിലേക്ക്‌ വരാം......

സാരംഗി said...

നല്ല ഗാനം മാഷേ..ഗായത്രി പാടുന്നുവെന്നു കേട്ടപ്പോള്‍ ശരിയ്ക്കും സന്തോഷമായി...പുതിയ തലമുറയിലെ നല്ലൊരു ഗായികയാണല്ലോ ഗായത്രി. അഭിനന്ദനങ്ങള്‍..