'രാമഴ തോരാതെ പെയ്തുവല്ലോ
എന്റെ മോഹത്തിന്
ചേല കുതിര്‍ന്നുവല്ലോ'
തൂവല്‍ നനഞ്ഞൊരു
രാക്കിളി ചില്ലയില്‍
ഇണയെ പിരിഞ്ഞതിന്
നോവോടെ തേങ്ങുന്നു
മുകിലുകള്‍ നീങ്ങിയീ
മാനം തെളിയുമോ
മനതാരിലൊളി പെയ്യും
ചന്ദ്രിക വിടരുമോ
പാതി തുറന്നിട്ട
ജാലകപ്പാളികള്‍
നിഴല്കാഴ്ചയെങ്കിലും
നല്‍കുമോ നിന്നുടെ.
വര്‍ണ്ണവസന്തമേ
വരുമോ നീയൊരുനാളിലീ
ചതുപ്പു പാടങ്ങളില്‍
പൂപ്പാട്ട് പാടുവാന്‍.
Saturday, December 29, 2007
Saturday, December 8, 2007
പുഴയും പുലര്‍വെയിലും
പുഴയും പുലര്‍വെയിലും
ഇതള്വിരിയും പുഞ്ചിരിയും
ഉണരും കുയില്‍മൊഴിയും
പുണരും നിന് പ്രണയം
ഒരു നിശയില്‍
പനിമതിയായ്
പൂക്കും...
കുളിരലയില്‍
തളിരിലയായ്
ഒഴുകും....
ഒരു നോട്ടം
മാത്രം തേടും
ഒരു ജന്മം
പൂര്‍ണ്ണത നേടും
(പുഴയും പുലര്‍വെയിലും)
ഉയിരില്‍
കടലലകള്‍
ഉയരും....
ഹൃദയം
തരിതരിയായ്
ഉടയും...
ഒരു സ്പര്‍ശം
മാത്രം തേടും
ഒരു ജന്മം
പൂര്‍ണ്ണത നേടും.
(പുഴയും പുലര്‍വെയിലും) -
ഇതള്വിരിയും പുഞ്ചിരിയും
ഉണരും കുയില്‍മൊഴിയും
പുണരും നിന് പ്രണയം
ഒരു നിശയില്‍
പനിമതിയായ്
പൂക്കും...
കുളിരലയില്‍
തളിരിലയായ്
ഒഴുകും....
ഒരു നോട്ടം
മാത്രം തേടും
ഒരു ജന്മം
പൂര്‍ണ്ണത നേടും
(പുഴയും പുലര്‍വെയിലും)
ഉയിരില്‍
കടലലകള്‍
ഉയരും....
ഹൃദയം
തരിതരിയായ്
ഉടയും...
ഒരു സ്പര്‍ശം
മാത്രം തേടും
ഒരു ജന്മം
പൂര്‍ണ്ണത നേടും.
(പുഴയും പുലര്‍വെയിലും) -
Thursday, November 29, 2007
മദിരാ മദിരാ-യൂ ട്യൂബില്‍
ഈ പാട്ട് റിലീസ് ചെയ്തിട്ടില്ല.പക്ഷേ യൂട്യൂബില്‍ രണ്ടിടത്ത് കാണുന്നു.ഒരിടത്ത് 3000ത്തിനടുത്ത് ആളുകള്‍ കണ്ടു കഴിഞ്ഞു.പാട്ട് ഏഷ്യാനെറ്റ് പ്ലസില്‍ വരുന്നുണ്ടായിരുന്നു.
കണ്ട് അഭിപ്രായിക്കുമല്ലോ.തന്ന ഈണത്തിനുസരിച്ച് എഴുതിക്കൊടുത്തതാണ്.
പൊന്നെന്നും പൂവെന്നും എന്ന പാട്ട് ഇവിടെ കാണാം/കേള്‍ക്കാം
(എന്തായാലും ഒന്ന് കേട്ടുനോക്കണം.ഇതിനേക്കാള്‍ ഭേദമാണ് :))
മദിരാ മദിര-ലിറിക് ഇവിടെ
പാടിയത്-ഫ്രാങ്കോ
പൊന്നെന്നും പൂവെന്നും-എന്റെ പാട്ട് യു ട്യൂബില്‍
ഞാനെഴുതിയ ‘പൊന്നെന്നും പൂവെന്നും ...’ എന്ന പാട്ട് യൂ-ട്യൂബില്‍ എട്ടുമാസങ്ങള്‍ക്കു മുന്‍പേ അപ്ലോഡ് ചെയ്തിട്ടിരിക്കുന്നു.ഇതിന്റെ സംവിധായകന് തന്നെയാണത്രേ.ആരറിഞ്ഞു!പാട്ടെഴുത്തുകാരന്റെ വില...
:(
കേട്ടുനോക്കി അഭിപ്രായം പറയുമല്ലോ...
മദിരാ മദിരാ എന്ന പാട്ട് ഇവിടെയും കേള്‍ക്കാം
പൊന്നെന്നും പൂവെന്നും എന്ന പാട്ടിന്റെ ലിറിക് ഇവിടെ
പാടിയത്-വിധു പ്രതാപ്
Tuesday, May 22, 2007
ശ്രാവണം..(ഗാനശാഖി)
ശ്രാവണം വിരുന്നിനെത്തീ, ചെമ്പരത്തീ,
പൂവുകള്‍ക്കു കണ്ണെഴുതാന്‍ ശലഭമെത്തീ,
ആരാരും കാണാതെ, നീ തന്ന സമ്മാനം,
ചൊടിയിലേതു പുതുമലരായ് പൂത്തൊരുങ്ങി..(2)
(ശ്രാവണം വിരുന്നിനെത്തീ, ചെമ്പരത്തീ)
കാടുകള്‍ക്കു മരതകം നല്‍കിയാരോ..
താരുകള്‍ക്കു പൊന്നണിഞ്ഞു നല്‍കിയാരോ...(2)
നാട്ടുമാവിന് ചില്ലയില്‍, പാട്ടുപാടി പൂങ്കുയില്‍,
ഹൃദയം തരളിതമാകും ഓണക്കാലം...
ഒരുവട്ടംകൂടിയീ ഓണക്കാലം...
(ശ്രാവണം വിരുന്നിനെത്തീ, ചെമ്പരത്തീ)
മാരിവില്ലിന്നൂയലില്‍ ആടിയിന്നാരോ...
ചെമ്പകത്തിന്നിതളുകള്‍ ചൂടിയിന്നാരോ..(2)
കണ്ടുനിന്ന മുല്ലകള്‍, കൊഞ്ചിനിന്ന വേളയില്‍..
മധുരം പകരുകയായീ പ്രേമക്കാലം,
മനസ്സില്‍ മധുമഴപോലെ പ്രേമക്കാലം...
(ശ്രാവണം വിരുന്നിനെത്തീ, ചെമ്പരത്തീ)
പൂവുകള്‍ക്കു കണ്ണെഴുതാന്‍ ശലഭമെത്തീ,
ആരാരും കാണാതെ, നീ തന്ന സമ്മാനം,
ചൊടിയിലേതു പുതുമലരായ് പൂത്തൊരുങ്ങി..(2)
(ശ്രാവണം വിരുന്നിനെത്തീ, ചെമ്പരത്തീ)
കാടുകള്‍ക്കു മരതകം നല്‍കിയാരോ..
താരുകള്‍ക്കു പൊന്നണിഞ്ഞു നല്‍കിയാരോ...(2)
നാട്ടുമാവിന് ചില്ലയില്‍, പാട്ടുപാടി പൂങ്കുയില്‍,
ഹൃദയം തരളിതമാകും ഓണക്കാലം...
ഒരുവട്ടംകൂടിയീ ഓണക്കാലം...
(ശ്രാവണം വിരുന്നിനെത്തീ, ചെമ്പരത്തീ)
മാരിവില്ലിന്നൂയലില്‍ ആടിയിന്നാരോ...
ചെമ്പകത്തിന്നിതളുകള്‍ ചൂടിയിന്നാരോ..(2)
കണ്ടുനിന്ന മുല്ലകള്‍, കൊഞ്ചിനിന്ന വേളയില്‍..
മധുരം പകരുകയായീ പ്രേമക്കാലം,
മനസ്സില്‍ മധുമഴപോലെ പ്രേമക്കാലം...
(ശ്രാവണം വിരുന്നിനെത്തീ, ചെമ്പരത്തീ)
Saturday, May 5, 2007
ഒരു ഗാനം കൂടി, ഗാനശാഖിയിലേയ്ക്ക്..
കിളിവാതിലില്‍...
കളമൊഴി കേട്ട നേരം
വനജ്യോത്സ്ന തന്
നീള്‍മിഴിക്കുമ്പിളില്‍ നാണം
വിടരുകയായ്, പനിനീരിന് ഗന്ധമാര്‍ന്നൊരു സ്വപ്നം (2)
(കിളിവാതിലില്‍... )
പൂവിതളില്‍ മധുവൂറും സ്നേഹകുങ്കുമം,
കാതുകളില്‍ ഇളംകാറ്റിന് ലോലമര്‍മരം (2)
അണയുകയായ്, നേര്‍ത്ത യവനിക നീക്കി മധുമാസം,
പുലരുകയായ് ഹൃദയത്തില്‍ ഒരു പുതു വാസന്തം..
(കിളിവാതിലില്‍... )
തേനലകള്‍ പകരുമ്പോള്‍ കൂമ്പിയിന്നു നയനം,
കവിളുകളില്‍ വിരലുകളാല്‍ തീര്‍ക്കും നഖചിത്രം (2)
ഉണരുകയായ് മണ് വീണയില്‍ ഏതോ പുതുരാഗം,
തഴുകുകയായ് അദൃശ്യമാം ഏതോ ഹിമതീര്‍ഥം..
(കിളിവാതിലില്‍... )
കളമൊഴി കേട്ട നേരം
വനജ്യോത്സ്ന തന്
നീള്‍മിഴിക്കുമ്പിളില്‍ നാണം
വിടരുകയായ്, പനിനീരിന് ഗന്ധമാര്‍ന്നൊരു സ്വപ്നം (2)
(കിളിവാതിലില്‍... )
പൂവിതളില്‍ മധുവൂറും സ്നേഹകുങ്കുമം,
കാതുകളില്‍ ഇളംകാറ്റിന് ലോലമര്‍മരം (2)
അണയുകയായ്, നേര്‍ത്ത യവനിക നീക്കി മധുമാസം,
പുലരുകയായ് ഹൃദയത്തില്‍ ഒരു പുതു വാസന്തം..
(കിളിവാതിലില്‍... )
തേനലകള്‍ പകരുമ്പോള്‍ കൂമ്പിയിന്നു നയനം,
കവിളുകളില്‍ വിരലുകളാല്‍ തീര്‍ക്കും നഖചിത്രം (2)
ഉണരുകയായ് മണ് വീണയില്‍ ഏതോ പുതുരാഗം,
തഴുകുകയായ് അദൃശ്യമാം ഏതോ ഹിമതീര്‍ഥം..
(കിളിവാതിലില്‍... )
Wednesday, April 18, 2007
കാഞ്ചനപ്പൂഞ്ചേല ചുറ്റി പടവിറങ്ങിവരുന്ന സന്ധ്യ
(Male)
കാഞ്ചനപ്പൂഞ്ചേല ചുറ്റി പടവിറങ്ങിവരുന്ന സന്ധ്യ
കര്‍ണ്ണികാരപ്പൂവടര്‍ത്തി നിനക്കു നല്കുമ്പോള്
കാര്‍ത്തികത്തിരുനാളു മിന്നും നിന്റെ കണ്ണില്‍ തിരുനടയില്‍
കഴ്ചവച്ചു കിനാക്കളെ ഞാന്‍ പൂജചെയ്യുന്നു..
(Female)
നിന്റെ യോര്‍മ്മപ്പൂവിരിയും കൂവളത്തറയൊന്നിലിന്നു
വിളക്കുവച്ചു നമിച്ചു നില്ക്കും മോഹജാലങ്ങള്‍ എന്റെ
മോഹജാലങ്ങള്‍
(കാഞ്ചനപ്പൂഞ്ചേല ചുറ്റി പടവിറങ്ങിവരുന്ന )
(Male)
മഞ്ഞുചുറ്റിയ പൊന്നുഷസ്സു പ്രദക്ഷിണം വച്ചംബരത്തില്‍
വന്നു കുളിരിന് ചന്ദനക്കുറി ചാര്‍ത്തി ന്ല്ക്കുമ്പോള്
പാതി തീര്‍ത്ഥം താരിളം കൈ കൊണ്ടു മുടിയില്‍ തൂവി മെല്ലെ
പാരിജാതം പുഞ്ചിരിച്ചു കുണുങ്ങി നില്ക്കുമ്പോള്
(Female)
നിന്റെ നെഞ്ചിന് നടതുറന്നു പൊഴിഞ്ഞ ശംഖൊലികേട്ടു നിന്നെന്
ആത്മദാഹസുഗന്ധികള്‍ക്കിന്നുത്സവം ദേവാ....
(കാഞ്ചനപ്പൂഞ്ചേല ചുറ്റി പടവിറങ്ങിവരുന്ന )
(Male)
ആടിമാസക്കാറ്റുവന്നു തലോടി നില്ക്കും കായലോള
പാട്ടുകേട്ടുതുടിച്ച രാവിന് മുടിയുലഞ്ഞപ്പോള്‍
അമ്പിളിപ്പൈമ്പാലു നേദിച്ചങ്കണത്തൊരു മല്ലികപ്പൂ-
വമ്പുകൊണ്ടവളഞ്ജനക്കണ്ണാട്ടി നില്ക്കുമ്പോള്
(Female)
മന്ദഹാസപ്പൂനിലാവു പുണറ്‍ന്നുണര്‍ന്ന കിനാക്കളും നിന്
മൌനരാഗപരാഗമുത്തു തിരഞ്ഞു നില്ക്കുന്നൂ...
(കാഞ്ചനപ്പൂഞ്ചേല ചുറ്റി പടവിറങ്ങിവരുന്ന )
കാഞ്ചനപ്പൂഞ്ചേല ചുറ്റി പടവിറങ്ങിവരുന്ന സന്ധ്യ
കര്‍ണ്ണികാരപ്പൂവടര്‍ത്തി നിനക്കു നല്കുമ്പോള്
കാര്‍ത്തികത്തിരുനാളു മിന്നും നിന്റെ കണ്ണില്‍ തിരുനടയില്‍
കഴ്ചവച്ചു കിനാക്കളെ ഞാന്‍ പൂജചെയ്യുന്നു..
(Female)
നിന്റെ യോര്‍മ്മപ്പൂവിരിയും കൂവളത്തറയൊന്നിലിന്നു
വിളക്കുവച്ചു നമിച്ചു നില്ക്കും മോഹജാലങ്ങള്‍ എന്റെ
മോഹജാലങ്ങള്‍
(കാഞ്ചനപ്പൂഞ്ചേല ചുറ്റി പടവിറങ്ങിവരുന്ന )
(Male)
മഞ്ഞുചുറ്റിയ പൊന്നുഷസ്സു പ്രദക്ഷിണം വച്ചംബരത്തില്‍
വന്നു കുളിരിന് ചന്ദനക്കുറി ചാര്‍ത്തി ന്ല്ക്കുമ്പോള്
പാതി തീര്‍ത്ഥം താരിളം കൈ കൊണ്ടു മുടിയില്‍ തൂവി മെല്ലെ
പാരിജാതം പുഞ്ചിരിച്ചു കുണുങ്ങി നില്ക്കുമ്പോള്
(Female)
നിന്റെ നെഞ്ചിന് നടതുറന്നു പൊഴിഞ്ഞ ശംഖൊലികേട്ടു നിന്നെന്
ആത്മദാഹസുഗന്ധികള്‍ക്കിന്നുത്സവം ദേവാ....
(കാഞ്ചനപ്പൂഞ്ചേല ചുറ്റി പടവിറങ്ങിവരുന്ന )
(Male)
ആടിമാസക്കാറ്റുവന്നു തലോടി നില്ക്കും കായലോള
പാട്ടുകേട്ടുതുടിച്ച രാവിന് മുടിയുലഞ്ഞപ്പോള്‍
അമ്പിളിപ്പൈമ്പാലു നേദിച്ചങ്കണത്തൊരു മല്ലികപ്പൂ-
വമ്പുകൊണ്ടവളഞ്ജനക്കണ്ണാട്ടി നില്ക്കുമ്പോള്
(Female)
മന്ദഹാസപ്പൂനിലാവു പുണറ്‍ന്നുണര്‍ന്ന കിനാക്കളും നിന്
മൌനരാഗപരാഗമുത്തു തിരഞ്ഞു നില്ക്കുന്നൂ...
(കാഞ്ചനപ്പൂഞ്ചേല ചുറ്റി പടവിറങ്ങിവരുന്ന )
Wednesday, April 11, 2007
മൂവാറ്റു പുഴയിലെ മൂവന്തിച്ചോപ്പുള്ള
മൂവാറ്റു പുഴയിലെ മൂവന്തിച്ചോപ്പുള്ള
മുക്കുറ്റീ ഇളം മുക്കുറ്റീ
മുന്നാഴിപ്പൂമുല്ല ചുണ്ടത്തു ഞാനിന്നു
കണ്ടെത്തീ ഓ കണ്ടെത്തീ
വെല്ലൂര്ക്കുന്നമ്പല മുറ്റത്തും, പുഴ-
ക്കാരക്കാവിന് പടവോരത്തും
പുഞ്ചിരി പൊന്‍ കുറിച്ചാന്തിട്ടു നിന്നപ്പോള്‍
നെഞ്ചിലുണരുന്നു പഞ്ചാരി ഒരു
കൊമ്പു കുഴല്‍ വിളി പഞ്ചാരി
(മൂവാറ്റു പുഴയിലെ മൂവന്തിച്ചോപ്പുള്ള)
പൊന്നോണം വന്നില്ല പൂക്കാലം വന്നില്ല
പിന്നെന്തെ കവിളോരം പൂവിളി
മേടവിഷുവന്നില്ലാടിക്കുളിറ് വന്നി-
ല്ലാരു വരച്ചതീ പൂക്കണി.. നിണ്റ്റെ
ആലോലക്കണ്ണിലീ പൂവണി...
കൈനീട്ടം നേടുവാന്‍ പൊന്‍ തിങ്കള്‍ താലത്തില്‍
കള്ളച്ചിരിയുടെ പൂക്കണി നിണ്റ്റെ
കള്ളച്ചിരിയുടെ പൂക്കണി
(മൂവാറ്റു പുഴയിലെ മൂവന്തിച്ചോപ്പുള്ള)
നട്ടുച്ചനേരത്തും വീഴും നിലാവു നിന്
പൊട്ടിച്ചിരിയുടെ കുമ്പിളിള്‍
നടോടിക്കാറ്റു വന്നൂയലാടും നിണ്റ്റെ
ഈറന്‍മുടിച്ചുരുള്‍ തുമ്പിലായ്
അല്ലിമഴര്ത്തുള്ളി വന്നിരുന്നു നിണ്റ്റെ-
ചില്ലിക്കൊടിത്തളിറ് തുമ്പിലായ്
(മൂവാറ്റു പുഴയിലെ മൂവന്തിച്ചോപ്പുള്ള)
മുക്കുറ്റീ ഇളം മുക്കുറ്റീ
മുന്നാഴിപ്പൂമുല്ല ചുണ്ടത്തു ഞാനിന്നു
കണ്ടെത്തീ ഓ കണ്ടെത്തീ
വെല്ലൂര്ക്കുന്നമ്പല മുറ്റത്തും, പുഴ-
ക്കാരക്കാവിന് പടവോരത്തും
പുഞ്ചിരി പൊന്‍ കുറിച്ചാന്തിട്ടു നിന്നപ്പോള്‍
നെഞ്ചിലുണരുന്നു പഞ്ചാരി ഒരു
കൊമ്പു കുഴല്‍ വിളി പഞ്ചാരി
(മൂവാറ്റു പുഴയിലെ മൂവന്തിച്ചോപ്പുള്ള)
പൊന്നോണം വന്നില്ല പൂക്കാലം വന്നില്ല
പിന്നെന്തെ കവിളോരം പൂവിളി
മേടവിഷുവന്നില്ലാടിക്കുളിറ് വന്നി-
ല്ലാരു വരച്ചതീ പൂക്കണി.. നിണ്റ്റെ
ആലോലക്കണ്ണിലീ പൂവണി...
കൈനീട്ടം നേടുവാന്‍ പൊന്‍ തിങ്കള്‍ താലത്തില്‍
കള്ളച്ചിരിയുടെ പൂക്കണി നിണ്റ്റെ
കള്ളച്ചിരിയുടെ പൂക്കണി
(മൂവാറ്റു പുഴയിലെ മൂവന്തിച്ചോപ്പുള്ള)
നട്ടുച്ചനേരത്തും വീഴും നിലാവു നിന്
പൊട്ടിച്ചിരിയുടെ കുമ്പിളിള്‍
നടോടിക്കാറ്റു വന്നൂയലാടും നിണ്റ്റെ
ഈറന്‍മുടിച്ചുരുള്‍ തുമ്പിലായ്
അല്ലിമഴര്ത്തുള്ളി വന്നിരുന്നു നിണ്റ്റെ-
ചില്ലിക്കൊടിത്തളിറ് തുമ്പിലായ്
(മൂവാറ്റു പുഴയിലെ മൂവന്തിച്ചോപ്പുള്ള)
Thursday, April 5, 2007
വടകരയിലെ വളവരികിലെ വെളു വെളുങ്ങണ താമരെ
വടകരയിലെ വളവരികിലെ
വെളു വെളുങ്ങണ താമരെ
കടമിഴിയുടെ കടവിലമ്പിളി
കുടനിവര്‍ത്തണ പൂമഴെ...
കറു കറെ കുളിറ് മുടിയിടയിലെന്‍
മിഴിയിടഞ്ഞൊരു വേളയില്‍
കാര്‍ത്തികത്തിരു നാളു വന്നതും
ഞാന്‍ മറന്നെടി പൂമിഴി.....
(വടകരയിലെ വളവരികിലെ )
അമ്പിളിത്തളിര്‍ കൊഞ്ചലങ്ങനെ
നെഞ്ചിലൂറണ വേളയില്‍
അമ്പലപ്പുഴ പായസവും
ഞാന്‍ മറന്നെടി പഞ്ചമി
കാഞ്ചന മണി കാഞ്ചി തുള്ളവെ
കാതരപ്പൂം പൈങ്കിളീ
അമ്പലനട മണികിലുങ്ങണ
കേട്ടതില്ലെടി തേന്മൊഴി...
(വടകരയിലെ വളവരികിലെ)
പുഞ്ചിരിയുടെ പൂവടരണ
കണ്ടു നിന്നൊരു വേളയില്‍
അന്തിവന്നതുമാളുവന്നതും
ഞാന്‍ മറന്നെടി മല്ലികേ
പൊന്‍പുരികത്തുമ്പുലയണ
കണ്ടു നിന്നൊരു വേളയില്‍
മാരിവില്ലു വിരിഞ്ഞു നിന്നതു
ഞാനറിഞ്ഞില്ലോമനേ....
(വടകരയിലെ വളവരികിലെ)
വെളു വെളുങ്ങണ താമരെ
കടമിഴിയുടെ കടവിലമ്പിളി
കുടനിവര്‍ത്തണ പൂമഴെ...
കറു കറെ കുളിറ് മുടിയിടയിലെന്‍
മിഴിയിടഞ്ഞൊരു വേളയില്‍
കാര്‍ത്തികത്തിരു നാളു വന്നതും
ഞാന്‍ മറന്നെടി പൂമിഴി.....
(വടകരയിലെ വളവരികിലെ )
അമ്പിളിത്തളിര്‍ കൊഞ്ചലങ്ങനെ
നെഞ്ചിലൂറണ വേളയില്‍
അമ്പലപ്പുഴ പായസവും
ഞാന്‍ മറന്നെടി പഞ്ചമി
കാഞ്ചന മണി കാഞ്ചി തുള്ളവെ
കാതരപ്പൂം പൈങ്കിളീ
അമ്പലനട മണികിലുങ്ങണ
കേട്ടതില്ലെടി തേന്മൊഴി...
(വടകരയിലെ വളവരികിലെ)
പുഞ്ചിരിയുടെ പൂവടരണ
കണ്ടു നിന്നൊരു വേളയില്‍
അന്തിവന്നതുമാളുവന്നതും
ഞാന്‍ മറന്നെടി മല്ലികേ
പൊന്‍പുരികത്തുമ്പുലയണ
കണ്ടു നിന്നൊരു വേളയില്‍
മാരിവില്ലു വിരിഞ്ഞു നിന്നതു
ഞാനറിഞ്ഞില്ലോമനേ....
(വടകരയിലെ വളവരികിലെ)
എന്തിന്നൊരു ഏതിന്നൊരു
എന്തിന്നൊരു ഏതിന്നൊരു...
പൂവാടിയെത്തേടിയതും,
കല്ലുവഴി-കാട്ടുവഴി
ഞാനെന്തിനു താണ്ടിയതും;
പച്ച മലമ്പാതകളില്‍,
നീരോടണ പാടങ്ങളില്‍
നിറമായി ,നിഴലായി
നീയിനി ഇല്ലയെന്നാല്‍ ...?(എന്തിന്നൊരു...)
കനവാകും കുളത്തിലോ
പുളയുന്നൂ വരാലുകള്‍ (2)
നിന്നാണെ മനസ്സ് പൊന്നാണ് കിളിയേ...
കരള്‍ നിറയെ നീയാണ്.
ഇനിയുമകലണോ... ?
നിറമായി ,നിഴലായി
നീയിനി ഇല്ലയെന്നാല്‍ ...(എന്തിന്നൊരു...)
പറയില്ലേ മുളംകിളീ,
എവിടേ നിന് കുറുംകുഴല്‍ ?(2)
എങ്ങാണ് ഉടല് തേടുന്ന കടവ്...,
അവിടെ അടിയനാരാണ്?
നിറമായി ,നിഴലായി
നീയിനി ഇല്ലയെന്നാല്‍ ...(എന്തിന്നൊരു...)
പാടിയത് :ഷാനു
സംഗീതം:നാസര്‍ മാലിക്,ഷറഫു
ആല്‍ബം:മദിരാ മദിരാ..
പൂവാടിയെത്തേടിയതും,
കല്ലുവഴി-കാട്ടുവഴി
ഞാനെന്തിനു താണ്ടിയതും;
പച്ച മലമ്പാതകളില്‍,
നീരോടണ പാടങ്ങളില്‍
നിറമായി ,നിഴലായി
നീയിനി ഇല്ലയെന്നാല്‍ ...?(എന്തിന്നൊരു...)
കനവാകും കുളത്തിലോ
പുളയുന്നൂ വരാലുകള്‍ (2)
നിന്നാണെ മനസ്സ് പൊന്നാണ് കിളിയേ...
കരള്‍ നിറയെ നീയാണ്.
ഇനിയുമകലണോ... ?
നിറമായി ,നിഴലായി
നീയിനി ഇല്ലയെന്നാല്‍ ...(എന്തിന്നൊരു...)
പറയില്ലേ മുളംകിളീ,
എവിടേ നിന് കുറുംകുഴല്‍ ?(2)
എങ്ങാണ് ഉടല് തേടുന്ന കടവ്...,
അവിടെ അടിയനാരാണ്?
നിറമായി ,നിഴലായി
നീയിനി ഇല്ലയെന്നാല്‍ ...(എന്തിന്നൊരു...)
പാടിയത് :ഷാനു
സംഗീതം:നാസര്‍ മാലിക്,ഷറഫു
ആല്‍ബം:മദിരാ മദിരാ..
Thursday, March 29, 2007
മേടം പുലരുന്ന നേരം..ഗാനശാഖി
മേടം പുലരുന്ന നേരമെന്‍ മുന്നില്‍,
നീയും വിഷുക്കണിയാകും,
രാഗപരാഗമലിയും വെയിലിന്റെ,
ആദ്യ കിരണങ്ങള്‍ പോലെ..
ദീപം പോലെ,
പൊന്‍..നാളം പോലെ..
(മേടം പുലരുന്ന നേരമെന്‍ മുന്നില്‍)
കൊന്നമലരു കൊഴിഞ്ഞ വഴികളില്‍,
സൂര്യനെഴുതീ കളങ്ങള്‍..(2)
നിന് വിരല്‍ കോര്‍ത്തു നടക്കയാലിന്നുമെന്‍,
ഉള്ളം സാഗരമായി..
സ്നേഹ സാഗരമായി..
(മേടം പുലരുന്ന നേരമെന്‍ മുന്നില്‍)
സന്ധ്യതന്‍ കുങ്കുമച്ചെപ്പിലെ രേണുക്കള്‍,
നിന്നില്‍ കുടഞ്ഞിട്ട പൂക്കള്‍..(2)
അറിയാതെ നുള്ളിയെടുത്തു മുകര്‍ന്നു ഞാന്‍,
ഇന്നും പ്രേമാര്ദ്രയായി..
ഏതോ തേനല്ലി തേടി....
(മേടം പുലരുന്ന നേരമെന്‍ മുന്നില്‍)
നീയും വിഷുക്കണിയാകും,
രാഗപരാഗമലിയും വെയിലിന്റെ,
ആദ്യ കിരണങ്ങള്‍ പോലെ..
ദീപം പോലെ,
പൊന്‍..നാളം പോലെ..
(മേടം പുലരുന്ന നേരമെന്‍ മുന്നില്‍)
കൊന്നമലരു കൊഴിഞ്ഞ വഴികളില്‍,
സൂര്യനെഴുതീ കളങ്ങള്‍..(2)
നിന് വിരല്‍ കോര്‍ത്തു നടക്കയാലിന്നുമെന്‍,
ഉള്ളം സാഗരമായി..
സ്നേഹ സാഗരമായി..
(മേടം പുലരുന്ന നേരമെന്‍ മുന്നില്‍)
സന്ധ്യതന്‍ കുങ്കുമച്ചെപ്പിലെ രേണുക്കള്‍,
നിന്നില്‍ കുടഞ്ഞിട്ട പൂക്കള്‍..(2)
അറിയാതെ നുള്ളിയെടുത്തു മുകര്‍ന്നു ഞാന്‍,
ഇന്നും പ്രേമാര്ദ്രയായി..
ഏതോ തേനല്ലി തേടി....
(മേടം പുലരുന്ന നേരമെന്‍ മുന്നില്‍)
Saturday, March 24, 2007
തുറന്നിരിക്കുന്ന കണ്ണ്
ഗസല്‍ - 2 : പി. ശിവപ്രസാദ്
ഒരു മിഴിയുള്ളില്‍ തുറന്നേയിരിക്കുന്നു
ഓര്‍മ്മകള്‍ക്കൊരു തിരിയെന്നപോലെ,
ഒരു കളിയുള്ളില് കവിതകള്‍ മൂളുന്നു
ഓമനിക്കാനൊരു കിനാവു പോലെ.
(ഒരു മിഴിയുള്ളില്‍)
കുങ്കുമവാനത്തെ പഞ്ചമിത്തിങ്കളായ്
കരളില്‍ നീ കുട്ടിരുന്നെത്രകാലം?
ചന്ദനം ചാലിച്ച സാന്ധ്യസമീരനില്‍
അരികില്‍ നീ ചേര്‍ന്നിരുന്നെത്ര നേരം?
പച്ചിലക്കുമ്പിളില്‍ പാല്‍നിലാവോലുന്ന
പിച്ചകമാലയായ് നിന് പ്രണയം.
(ഒരു മിഴിയുള്ളില്‍)
നക്ഷത്രജാലമായ് നാദഹിന്ദോളങ്ങള്‍
നിന് മണിവീണയില്‍ തുളുമ്പുമ്പോള്‍
മറവികളില്ലാത്ത മനസ്സിന്റെ നോവുകള്‍
മൊഴിയുവാനാവാതെ പിടയുന്നു ഞാന്‍.
സ്വപ്നതീരങ്ങളില്‍ തിരികെയെത്താന്‍ എന്റെ
കടവത്ത് ഞാനും കാത്തിരിപ്പൂ.
(ഒരു മിഴിയുള്ളില്‍)
ഒരു മിഴിയുള്ളില്‍ തുറന്നേയിരിക്കുന്നു
ഓര്‍മ്മകള്‍ക്കൊരു തിരിയെന്നപോലെ,
ഒരു കളിയുള്ളില് കവിതകള്‍ മൂളുന്നു
ഓമനിക്കാനൊരു കിനാവു പോലെ.
(ഒരു മിഴിയുള്ളില്‍)
കുങ്കുമവാനത്തെ പഞ്ചമിത്തിങ്കളായ്
കരളില്‍ നീ കുട്ടിരുന്നെത്രകാലം?
ചന്ദനം ചാലിച്ച സാന്ധ്യസമീരനില്‍
അരികില്‍ നീ ചേര്‍ന്നിരുന്നെത്ര നേരം?
പച്ചിലക്കുമ്പിളില്‍ പാല്‍നിലാവോലുന്ന
പിച്ചകമാലയായ് നിന് പ്രണയം.
(ഒരു മിഴിയുള്ളില്‍)
നക്ഷത്രജാലമായ് നാദഹിന്ദോളങ്ങള്‍
നിന് മണിവീണയില്‍ തുളുമ്പുമ്പോള്‍
മറവികളില്ലാത്ത മനസ്സിന്റെ നോവുകള്‍
മൊഴിയുവാനാവാതെ പിടയുന്നു ഞാന്‍.
സ്വപ്നതീരങ്ങളില്‍ തിരികെയെത്താന്‍ എന്റെ
കടവത്ത് ഞാനും കാത്തിരിപ്പൂ.
(ഒരു മിഴിയുള്ളില്‍)
Labels:
പി. ശിവപ്രസാദിന്റെ ഗസലുകള്‍ -2
Wednesday, March 21, 2007
പാലാഴിപ്പൂനിര .. താലോലപ്പൂമിഴി-ത്തുമ്പില് കണ്ടു
പാലാഴിപ്പൂനിര .. താലോലപ്പൂമിഴി-
ത്തുമ്പില് കണ്ടു...ഓ... തുമ്പില്‍ കണ്ടു
പാവാടത്തുമ്പിലെ പൊന്നോളപ്പൂ ഞൊറി
കണ്ണില്‍ കൊണ്ടു...എന്‍....കണ്ണില്‍ കൊണ്ടു...
മിന്നാരക്കവിളത്തെ പൊന്നിന് തുണ്ടില്‍ - ഒരു
പൊന്നോണപ്പൂത്തുമ്പിത്തുള്ളല്‍ കണ്ടു
മൂവന്തിച്ചാറൂറും ചുണ്ടിന് തുമ്പില്‍ ഇളം
മുന്നാഴി തേന്‍ തുള്ളിക്കൂടും കണ്ടു...
വരൂ നീ........ ..... പ്രിയെ.
കൈതപ്പൂക്കാറ്റിണ്റ്റെ ചുണ്ടത്തെ പൂമ്പൊടി
കിന്നാരപ്പുഴയോളം വാങ്ങി
മന്ദാരപ്പൂവിണ്റ്റെ മാണിക്യപ്പുഞ്ചിരി
മഞ്ചാടിപ്പുതുമഞ്ഞും വാങ്ങി
അല്ലിപ്പൂമിഴിയാളെ നിന്നോമല്ത്തേന് മൊഴി
വല്ലാതെന്നിടനെഞ്ചും വാങ്ങി..വാങ്ങി...
(പാലാഴിപ്പൂനിര.. )
ഉത്രാടരാവിണ്റ്റെ ചെപ്പുതുറന്നൊരു
ചിറ്റോളപ്പൊന് വെട്ടം മിന്നി
നക്ഷത്രപ്പൂവാടിമുറ്റത്തുനിന്നൊരു
നാണംകുണുങ്ങിയാള്‍ മിന്നി
കുപ്പിവളപ്പാട്ടുകേട്ടിട്ടെന്നുള്പ്പൂവില്
കുഞ്ഞുമഴത്തുള്ളി മിന്നി..മിന്നി..
(പാലാഴിപ്പൂനിര... )
ത്തുമ്പില് കണ്ടു...ഓ... തുമ്പില്‍ കണ്ടു
പാവാടത്തുമ്പിലെ പൊന്നോളപ്പൂ ഞൊറി
കണ്ണില്‍ കൊണ്ടു...എന്‍....കണ്ണില്‍ കൊണ്ടു...
മിന്നാരക്കവിളത്തെ പൊന്നിന് തുണ്ടില്‍ - ഒരു
പൊന്നോണപ്പൂത്തുമ്പിത്തുള്ളല്‍ കണ്ടു
മൂവന്തിച്ചാറൂറും ചുണ്ടിന് തുമ്പില്‍ ഇളം
മുന്നാഴി തേന്‍ തുള്ളിക്കൂടും കണ്ടു...
വരൂ നീ........ ..... പ്രിയെ.
കൈതപ്പൂക്കാറ്റിണ്റ്റെ ചുണ്ടത്തെ പൂമ്പൊടി
കിന്നാരപ്പുഴയോളം വാങ്ങി
മന്ദാരപ്പൂവിണ്റ്റെ മാണിക്യപ്പുഞ്ചിരി
മഞ്ചാടിപ്പുതുമഞ്ഞും വാങ്ങി
അല്ലിപ്പൂമിഴിയാളെ നിന്നോമല്ത്തേന് മൊഴി
വല്ലാതെന്നിടനെഞ്ചും വാങ്ങി..വാങ്ങി...
(പാലാഴിപ്പൂനിര.. )
ഉത്രാടരാവിണ്റ്റെ ചെപ്പുതുറന്നൊരു
ചിറ്റോളപ്പൊന് വെട്ടം മിന്നി
നക്ഷത്രപ്പൂവാടിമുറ്റത്തുനിന്നൊരു
നാണംകുണുങ്ങിയാള്‍ മിന്നി
കുപ്പിവളപ്പാട്ടുകേട്ടിട്ടെന്നുള്പ്പൂവില്
കുഞ്ഞുമഴത്തുള്ളി മിന്നി..മിന്നി..
(പാലാഴിപ്പൂനിര... )
Sunday, March 18, 2007
മദിര

മദിരാ...മദിരാ...,
മിഴികള്‍ മദിരാ....
കുതിരാം...കുതിരാം
അതിലെന്‍ ചൊടികള്‍
ഋതുദേവത പൂ തിരയും കവിളേതൊരു പൂമരുത്
തിരുവാതിര നീര് തിരയും കരളേതൊരു നീരുറവ.(മദിരാ...)
തീരാത്ത തീരാത്ത കനവുകളുടെ തീരമായ്
നേരുള്ള പ്രേമത്തിന് തിരകളിലിനി ഏറിടാം
അതിലൊരു ജീവന്റെ പൂ തേടിടാം...
അരിയൊരീ ഹൃത്തിന്റെ മുത്തായിടാം.(മദിരാ...)
രാവായ രാവെല്ലാം നിറയുമൊരനുരാഗത്തിന്
നോവായ നോവെല്ലാം എരിയുമൊരിളമാറത്ത്
മധുമതി ഞാനേതോ ഗന്ധര്‍വനോ..
തരളിത യാമിനി നീ കാമിനി(മദിരാ..)
മിഴികള്‍ മദിരാ....
കുതിരാം...കുതിരാം
അതിലെന്‍ ചൊടികള്‍
ഋതുദേവത പൂ തിരയും കവിളേതൊരു പൂമരുത്
തിരുവാതിര നീര് തിരയും കരളേതൊരു നീരുറവ.(മദിരാ...)
തീരാത്ത തീരാത്ത കനവുകളുടെ തീരമായ്
നേരുള്ള പ്രേമത്തിന് തിരകളിലിനി ഏറിടാം
അതിലൊരു ജീവന്റെ പൂ തേടിടാം...
അരിയൊരീ ഹൃത്തിന്റെ മുത്തായിടാം.(മദിരാ...)
രാവായ രാവെല്ലാം നിറയുമൊരനുരാഗത്തിന്
നോവായ നോവെല്ലാം എരിയുമൊരിളമാറത്ത്
മധുമതി ഞാനേതോ ഗന്ധര്‍വനോ..
തരളിത യാമിനി നീ കാമിനി(മദിരാ..)
പാടിയത്:ഫ്രാങ്കോ
സംഗീതം:നാസര്‍ മാലിക്,ഷറഫു
ആല്‍ബം:മദിരാ...മദിരാ(പുറത്തിറങ്ങിയിട്ടില്ല)
ഇത് അമൃത,ഏഷ്യാനെറ്റ് പ്ലസ്,കേബിള്‍ ചാനലുകള്തുടങ്ങിയവ കാണിക്കുന്നുണ്ട്.
Labels:
ഫ്രാങ്കോ,
മദിരാ...മദിരാ,
വിഷ്ണു പ്രസാദ്
Wednesday, March 14, 2007
ഗസല്‍ -1 : ഗുലാം അലി പാടുന്നു
ഗുലാം അലി പാടുന്നു...
കാറ്റിന് കൈകള്‍ അരയാലിലകളില്‍
തബലതന്‍ നടയായ് വിരവുമ്പോള്‍,
പുളകമുണര്‍ത്തും ബാംസുരീ നാദം
ഹൃദയതലങ്ങളില്‍ ഒഴുകുമ്പോള്‍,
ചാന്ദ്രനിലാവിന്‍ സാന്ത്വനചന്ദനം
സാനന്ദം ഏവരും അണിയുമ്പോള്‍...
ഗുലാം അലി പാടുന്നു.
(ഗുലാം അലി പാടുന്നു...)
താജ്മഹലിന്നൊരു രാഗകിരീടം
പ്രാണന് കൊണ്ടു പകര്‍ന്നും,
ആയിരമായിരം ദേവമിനാരങ്ങള്‍
ആകുലമനസ്സുകളില്‍ പണിഞ്ഞും,
പാടിയലഞ്ഞേ പോകും പഥികനെ
ശ്രാന്തത്തണലുകളാല്‍ പൊതിഞ്ഞും,
ആറു ഋതുക്കള്‍ തന് സൌഭഗമായി...
(ഗുലാം അലി പാടുന്നു...)
യമുനാസഖിതന്‍ യാമതരംഗം
മധുരനിലാവിനെ പുണരുമ്പോള്‍,
കാമിനിയാളുടെ ഓര്‍മ്മയെഴുന്നൊരു
വെണ്ണക്കല്‍പ്പടവില്‍ മരുവുമ്പോള്‍,
ഉള്ളില്‍ കലമ്പും പ്രണയാസവമൊരു
കണ്മണിയുടെ മിഴിയില്‍ തെളിയുമ്പോള്‍,
ആത്മചകോരം തേങ്ങുന്നതു പോല്‍...
(ഗുലാം അലി പാടുന്നു...)
000
കാറ്റിന് കൈകള്‍ അരയാലിലകളില്‍
തബലതന്‍ നടയായ് വിരവുമ്പോള്‍,
പുളകമുണര്‍ത്തും ബാംസുരീ നാദം
ഹൃദയതലങ്ങളില്‍ ഒഴുകുമ്പോള്‍,
ചാന്ദ്രനിലാവിന്‍ സാന്ത്വനചന്ദനം
സാനന്ദം ഏവരും അണിയുമ്പോള്‍...
ഗുലാം അലി പാടുന്നു.
(ഗുലാം അലി പാടുന്നു...)
താജ്മഹലിന്നൊരു രാഗകിരീടം
പ്രാണന് കൊണ്ടു പകര്‍ന്നും,
ആയിരമായിരം ദേവമിനാരങ്ങള്‍
ആകുലമനസ്സുകളില്‍ പണിഞ്ഞും,
പാടിയലഞ്ഞേ പോകും പഥികനെ
ശ്രാന്തത്തണലുകളാല്‍ പൊതിഞ്ഞും,
ആറു ഋതുക്കള്‍ തന് സൌഭഗമായി...
(ഗുലാം അലി പാടുന്നു...)
യമുനാസഖിതന്‍ യാമതരംഗം
മധുരനിലാവിനെ പുണരുമ്പോള്‍,
കാമിനിയാളുടെ ഓര്‍മ്മയെഴുന്നൊരു
വെണ്ണക്കല്‍പ്പടവില്‍ മരുവുമ്പോള്‍,
ഉള്ളില്‍ കലമ്പും പ്രണയാസവമൊരു
കണ്മണിയുടെ മിഴിയില്‍ തെളിയുമ്പോള്‍,
ആത്മചകോരം തേങ്ങുന്നതു പോല്‍...
(ഗുലാം അലി പാടുന്നു...)
000
Tuesday, March 13, 2007
താമരപ്പൂമാല തരാം തങ്കവള നൂറുതരാം
താമരപ്പൂമാല തരാം തങ്കവള നൂറുതരാം
ഓമനപ്പൂങ്കുരുവിയെണ്റ്റെ കൂടെ വരാമോ
അല്ലിമലറ്ക്കാവിലെപ്പൊന് കല്ലുവച്ച കമ്മല്‍ തരാം
ചില്ലുമിഴിപ്പൈങ്കിളീ നീ കൂടെവരാമോ
കല്ലുവച്ച മാലയിന്നു കന്നിനിലാ പെണ്ണു തന്നു
തങ്കവളക്കമ്മല് വേണ്ട ഞാന്‍ വരുന്നില്ലാ....
(താമര... )
ചിങ്ങമെത്തിയില്ലെയെണ്റ്റെ തങ്കമയില്പീലിമിഴി
കിങ്ങിണിപ്പൂഞ്ചേലയൊന്നു വാങ്ങിനല്‍കിടാം
പൊന്നുവെയില്കണ്ടുകണ്ണുവച്ചുനിന്നുപോകുമൊരു
വെള്ളിമണിപ്പൂങ്കൊലുസ് ഞാനണീച്ചിടാം
തേനരുവിപ്പൂങ്കുരുവിപ്പെണ്ണെനിക്കു തന്നുവല്ലൊ
തങ്കമണിപ്പൊന് കൊലുസൊരായിരമെണ്ണം
മഞ്ഞണിഞ്ഞപൊന്പുലരിപ്പൂമിഴിയാള് തന്നുവല്ലോ
കിങ്ങിണിപ്പൂഞ്ചേല യിന്നു ഞാന്‍ വരുന്നീല......
(താമരപ്പൂ... )
ഓണമെത്തിയെല്ലൊ നിണ്റ്റെ ഓമനപ്പൂംകണ്ണുകളില്
നീളമിട്ടുവാലെഴുതാന് കണ്മഷിവാങ്ങാം
അമ്പിളിപ്പൂനെറ്റിയിലെ തുമ്പിലൊരു പൊട്ടെഴുതാന്
ചന്ദനവും കുങ്കുമവും വാങ്ങിനല്‍കിടാം
പൂമഴപ്പൂന്തുള്ളിയെണ്റ്റെ കൈയിലിന്നു തന്നുവല്ലൊ
പൂമിഴിത്തുമ്പൊന്നെഴുതാന് കണ്മഷി നൂറു
അന്തിയായനേരമിന്നു ചെമ്പരത്തി തന്നുവല്ലൊ
ചന്തമുള്ളകുങ്കുമവും ഞാന്‍ വരുന്നില്ല
(താമരപ്പൂ.. )
ഓമനപ്പൂങ്കുരുവിയെണ്റ്റെ കൂടെ വരാമോ
അല്ലിമലറ്ക്കാവിലെപ്പൊന് കല്ലുവച്ച കമ്മല്‍ തരാം
ചില്ലുമിഴിപ്പൈങ്കിളീ നീ കൂടെവരാമോ
കല്ലുവച്ച മാലയിന്നു കന്നിനിലാ പെണ്ണു തന്നു
തങ്കവളക്കമ്മല് വേണ്ട ഞാന്‍ വരുന്നില്ലാ....
(താമര... )
ചിങ്ങമെത്തിയില്ലെയെണ്റ്റെ തങ്കമയില്പീലിമിഴി
കിങ്ങിണിപ്പൂഞ്ചേലയൊന്നു വാങ്ങിനല്‍കിടാം
പൊന്നുവെയില്കണ്ടുകണ്ണുവച്ചുനിന്നുപോകുമൊരു
വെള്ളിമണിപ്പൂങ്കൊലുസ് ഞാനണീച്ചിടാം
തേനരുവിപ്പൂങ്കുരുവിപ്പെണ്ണെനിക്കു തന്നുവല്ലൊ
തങ്കമണിപ്പൊന് കൊലുസൊരായിരമെണ്ണം
മഞ്ഞണിഞ്ഞപൊന്പുലരിപ്പൂമിഴിയാള് തന്നുവല്ലോ
കിങ്ങിണിപ്പൂഞ്ചേല യിന്നു ഞാന്‍ വരുന്നീല......
(താമരപ്പൂ... )
ഓണമെത്തിയെല്ലൊ നിണ്റ്റെ ഓമനപ്പൂംകണ്ണുകളില്
നീളമിട്ടുവാലെഴുതാന് കണ്മഷിവാങ്ങാം
അമ്പിളിപ്പൂനെറ്റിയിലെ തുമ്പിലൊരു പൊട്ടെഴുതാന്
ചന്ദനവും കുങ്കുമവും വാങ്ങിനല്‍കിടാം
പൂമഴപ്പൂന്തുള്ളിയെണ്റ്റെ കൈയിലിന്നു തന്നുവല്ലൊ
പൂമിഴിത്തുമ്പൊന്നെഴുതാന് കണ്മഷി നൂറു
അന്തിയായനേരമിന്നു ചെമ്പരത്തി തന്നുവല്ലൊ
ചന്തമുള്ളകുങ്കുമവും ഞാന്‍ വരുന്നില്ല
(താമരപ്പൂ.. )
Sunday, March 11, 2007
പൊന്നെന്നും പൂവെന്നും...
പൊന്നെന്നും പൂവെന്നും ഞാനോതിടാം
മാനത്തെ പാല്‍ക്കിണ്ണം ഞാനേകിടാം
എന്നുമെന്നുമെന്റെതായ് കാത്തു നില്ക്കുവാന്
നിന്നെയെന്റെ ജീവനില്‍ ചേര്‍ത്തുവെച്ചിടാം
മായാതെന്റെ ഓര്‍മയില്‍
നീയാണെന്നുമോമലേ
അറിയുമോ...എന്നില്‍ നിറയുമോ ?
പടരുമോ.... ?
(എന്നുമെന്നു...)
ആരോ ദൂരെ ഒരു ചിരി നീട്ടി
ഞാനോ നീയോ പറയുക പ്രാവേ
പിന്നൊരിക്കല്‍ വന്നൂ, കരളെന്നു ചൊല്ലി നീ.
നീലമേഘക്കുന്നിന് പുറമേറിയാടിയെന്
ഏകാന്തഹൃദയത്തിന് ആനന്ദതാരകം;
പ്രാണന്റെ താളത്തില്‍ സംഗീതസാഗരം.
അറിയുമോ...എന്നില്‍ നിറയുമോ ?
പടരുമോ.... ?
(എന്നുമെന്നു...)
ദേഷ്യമാണോ...?മാടപ്രാവേ ,
ദൂരത്തു പോയ് മറഞ്ഞോ?
മൌനമാണോ...?മാലേഖേ നീ
മായുന്ന പൂവനമോ...?
ഈയനന്തഭൂവില്‍ കനലിന്റെ കോടിയില്‍
നീയൊരാളുമാത്രം തണവുള്ളൊരോര്‍മയായി.
കണ്ണില്ല,കാതില്ല, പൊള്ളില്ല തീമണല്‍ ;
നിന്നോര്മക്കാറ്റെന്നെ മൂടുന്ന വേളയില്‍...
ആടിമാസപ്പെണ്ണിന് നിറമാറു കാണുവാന്‍
ആരൊളിച്ചുവന്നൂ മഴവില്ലിന് മേടയില്‍
(പൊന്നെന്നും പൂവെന്നും)
(എന്നുമെന്നു)
പാടിയത്:വിധു പ്രതാപ്
സംഗീതം:നാസര്‍ മാലിക്,ഷറഫു
ആല്‍ബം:പുറത്തിറങ്ങിയിട്ടില്ല
മാനത്തെ പാല്‍ക്കിണ്ണം ഞാനേകിടാം
എന്നുമെന്നുമെന്റെതായ് കാത്തു നില്ക്കുവാന്
നിന്നെയെന്റെ ജീവനില്‍ ചേര്‍ത്തുവെച്ചിടാം
മായാതെന്റെ ഓര്‍മയില്‍
നീയാണെന്നുമോമലേ
അറിയുമോ...എന്നില്‍ നിറയുമോ ?
പടരുമോ.... ?
(എന്നുമെന്നു...)
ആരോ ദൂരെ ഒരു ചിരി നീട്ടി
ഞാനോ നീയോ പറയുക പ്രാവേ
പിന്നൊരിക്കല്‍ വന്നൂ, കരളെന്നു ചൊല്ലി നീ.
നീലമേഘക്കുന്നിന് പുറമേറിയാടിയെന്
ഏകാന്തഹൃദയത്തിന് ആനന്ദതാരകം;
പ്രാണന്റെ താളത്തില്‍ സംഗീതസാഗരം.
അറിയുമോ...എന്നില്‍ നിറയുമോ ?
പടരുമോ.... ?
(എന്നുമെന്നു...)
ദേഷ്യമാണോ...?മാടപ്രാവേ ,
ദൂരത്തു പോയ് മറഞ്ഞോ?
മൌനമാണോ...?മാലേഖേ നീ
മായുന്ന പൂവനമോ...?
ഈയനന്തഭൂവില്‍ കനലിന്റെ കോടിയില്‍
നീയൊരാളുമാത്രം തണവുള്ളൊരോര്‍മയായി.
കണ്ണില്ല,കാതില്ല, പൊള്ളില്ല തീമണല്‍ ;
നിന്നോര്മക്കാറ്റെന്നെ മൂടുന്ന വേളയില്‍...
ആടിമാസപ്പെണ്ണിന് നിറമാറു കാണുവാന്‍
ആരൊളിച്ചുവന്നൂ മഴവില്ലിന് മേടയില്‍
(പൊന്നെന്നും പൂവെന്നും)
(എന്നുമെന്നു)
പാടിയത്:വിധു പ്രതാപ്
സംഗീതം:നാസര്‍ മാലിക്,ഷറഫു
ആല്‍ബം:പുറത്തിറങ്ങിയിട്ടില്ല
Friday, March 9, 2007
അനംഗ സുമശരമുനയെഴുതും നിന്
അനംഗ സുമശരമുനയെഴുതും നിന്
അധരദളതലമൊരു കാവ്യം
അതിലൊരനുപമമായൊരു താളം
അടരുമെന്‍ഹൃദയാമൃതതാളം
അസുലഭേ നിന്നിമശലഭം മമ
സരസിലുതിരുന്നൊരു പൊന്നോളം
സുഖദമൊരു പൊന്നോണം.. മനം
സുഖദമൊരു പൊന്നോണം
മധുമൊഴീ നിന് മൌനവിപഞ്ചിക
മധുരമെന് മിഴിതഴുകുകയല്ലെ
മതിമുഖീ നിന് പുരിക വിപിഞ്ചിയില്‍
മൃദുലമെന്‍ വിരലലൊഴുകുകയല്ലെ
ഉണരുമുലകില്‍ പുതിയൊരു രാഗം
പുണരുമീയനുരാഗ മരാളം....
(അനംഗ സുമശരമുനയെഴുതും നിന്)
കനലുപാകും പ്രാണനില്‍ നീയൊരു
കവിതപെയ്യും പുതുമഴയല്ലോ
കവിയുമൊരു പുഴയായ് നിന് ഗാനം
കരളിലിനുറവുകളൊരുനൂറെണ്ണം
കളമൊഴീനിന്‍ കനവിലെയോമല്‍
ക്കടവിലൊരുകതിരായെന്‍ ജന്മം
(അനംഗ സുമശരമുനയെഴുതും നിന്)
അധരദളതലമൊരു കാവ്യം
അതിലൊരനുപമമായൊരു താളം
അടരുമെന്‍ഹൃദയാമൃതതാളം
അസുലഭേ നിന്നിമശലഭം മമ
സരസിലുതിരുന്നൊരു പൊന്നോളം
സുഖദമൊരു പൊന്നോണം.. മനം
സുഖദമൊരു പൊന്നോണം
മധുമൊഴീ നിന് മൌനവിപഞ്ചിക
മധുരമെന് മിഴിതഴുകുകയല്ലെ
മതിമുഖീ നിന് പുരിക വിപിഞ്ചിയില്‍
മൃദുലമെന്‍ വിരലലൊഴുകുകയല്ലെ
ഉണരുമുലകില്‍ പുതിയൊരു രാഗം
പുണരുമീയനുരാഗ മരാളം....
(അനംഗ സുമശരമുനയെഴുതും നിന്)
കനലുപാകും പ്രാണനില്‍ നീയൊരു
കവിതപെയ്യും പുതുമഴയല്ലോ
കവിയുമൊരു പുഴയായ് നിന് ഗാനം
കരളിലിനുറവുകളൊരുനൂറെണ്ണം
കളമൊഴീനിന്‍ കനവിലെയോമല്‍
ക്കടവിലൊരുകതിരായെന്‍ ജന്മം
(അനംഗ സുമശരമുനയെഴുതും നിന്)
Thursday, March 8, 2007
കരിമഷിച്ചന്തത്തില്‍ കാല്‍ത്തളത്താളത്തില്‍
കരിമഷിച്ചന്തത്തില്‍ കാല്‍ത്തളത്താളത്തില്‍
കൈവളക്കൊഞ്ചലില്‍ കണ്ടു നിന്നെ
കാഞ്ചനപൂങ്കവിള്‍ത്താലങ്ങളേകിനിന്‍
കോമളപ്പൂമുഖം മിന്നി പിന്നെ
കൈവിരല്‍ത്തുമ്പു വിളിച്ചു പിന്നെ ... നിണ്റ്റെ
കാര്‍മിഴിത്തൂവലും തേടിയെന്നെ....
ഇന്നലെയോളം ഞാനോര്‍ത്തിരുന്നു മഴ-
വില്ലിനാണേറെയും വര്‍ണ്ണമെന്ന്
മിന്നലിന് തുമ്പിലെ തൂവലിലാണഴ-
കിന്നഴകേകുന്ന തുള്ളിയെന്ന്
നിന്നടുത്തെത്തുമ്പോഴറിയുന്നു ഞാന്‍
അവയൊന്നുമല്ലീ മിഴിപ്പൂവിലെന്ന്...
(കൈവളക്കൊഞ്ചലില്‍ കണ്ടു നിന്നെ.... )
ചന്ദനപ്പൂമ്പൊടി തൊട്ടുതരാനൊരു
തെന്നലെന്നങ്കണത്തെത്തിയപ്പോള്
ആദ്യമായാശുഭ സൌരഭമെന്നിലെ
ആത്മദളങ്ങളിലൂറി നില്‍ക്കെ
ഞാനറിഞ്ഞീമുടിത്തുമ്പില് നിന്ന് ... പനി-
നീരണിമുത്തുപൊഴിഞ്ഞുവന്ന്...
(കൈവളക്കൊഞ്ചലില്‍ കണ്ടു നിന്നെ.... )
കൈവളക്കൊഞ്ചലില്‍ കണ്ടു നിന്നെ
കാഞ്ചനപൂങ്കവിള്‍ത്താലങ്ങളേകിനിന്‍
കോമളപ്പൂമുഖം മിന്നി പിന്നെ
കൈവിരല്‍ത്തുമ്പു വിളിച്ചു പിന്നെ ... നിണ്റ്റെ
കാര്‍മിഴിത്തൂവലും തേടിയെന്നെ....
ഇന്നലെയോളം ഞാനോര്‍ത്തിരുന്നു മഴ-
വില്ലിനാണേറെയും വര്‍ണ്ണമെന്ന്
മിന്നലിന് തുമ്പിലെ തൂവലിലാണഴ-
കിന്നഴകേകുന്ന തുള്ളിയെന്ന്
നിന്നടുത്തെത്തുമ്പോഴറിയുന്നു ഞാന്‍
അവയൊന്നുമല്ലീ മിഴിപ്പൂവിലെന്ന്...
(കൈവളക്കൊഞ്ചലില്‍ കണ്ടു നിന്നെ.... )
ചന്ദനപ്പൂമ്പൊടി തൊട്ടുതരാനൊരു
തെന്നലെന്നങ്കണത്തെത്തിയപ്പോള്
ആദ്യമായാശുഭ സൌരഭമെന്നിലെ
ആത്മദളങ്ങളിലൂറി നില്‍ക്കെ
ഞാനറിഞ്ഞീമുടിത്തുമ്പില് നിന്ന് ... പനി-
നീരണിമുത്തുപൊഴിഞ്ഞുവന്ന്...
(കൈവളക്കൊഞ്ചലില്‍ കണ്ടു നിന്നെ.... )
പ്രണയിനി ഞാന്‍ നിനക്കെന്തു നല്‍കും
പ്രണയിനി ഞാന്‍ നിനക്കെന്തു നല്‍കും നിണ്റ്റെ
പനിമതിക്കനവിനു പകരമായി.....
കരളിലെ പൂമൊട്ടും കരയിലെ പൂവൊട്ടും
തികയില്ല തികയില്ല തമ്പുരാട്ടി...
എന്നെതിരയുന്ന മിഴികള്‍ക്കു പകരമായി...
പ്രണയിനി ഞാന്‍ നിനക്കെന്തു നല്‍കും
നിണ്റ്റെപനിമതിക്കനവിനു പകരമായി....
യമുനതന്‍ തീരത്തെ യദുകുല പുഷ്പങ്ങള്‍
ഒന്നൊഴിയാതെ ഞാനിറുത്തെടുത്തു
കണ്വാശ്രമത്തിലെ കനാകാംബരങ്ങളും
കണ്ണെടുക്കാതെയിറുത്തെടുത്തു
നെഞ്ചിലെക്കുമ്പിളില് കൊണ്ടുവന്നു അവ
പണ്ടേ നിന് മിഴികളില്‍ പൂത്തിരുന്നു..
(പ്രണയിനി... )
കായല്ത്തിരക്കുളിര്പ്പെണ്ണിണ്റ്റെ കൈയിലെ
കാഞ്ചനപ്പൂമണി ഞാനെടുത്തു
പൊന്നിലഞ്ഞീമലറ് തുമ്പില്‍ തളിര്‍ക്കുന്ന
പൂമണമിത്തിരി ചേര്‍ത്തെടുത്തു
സ്വപ്നത്തിന് താലത്തില്‍ കൊണ്ടുവന്നു അവ
പണ്ടേനിന് മൊഴികളില്‍ പൂത്തിരുന്നു
(പ്രണയിനി... )
പനിമതിക്കനവിനു പകരമായി.....
കരളിലെ പൂമൊട്ടും കരയിലെ പൂവൊട്ടും
തികയില്ല തികയില്ല തമ്പുരാട്ടി...
എന്നെതിരയുന്ന മിഴികള്‍ക്കു പകരമായി...
പ്രണയിനി ഞാന്‍ നിനക്കെന്തു നല്‍കും
നിണ്റ്റെപനിമതിക്കനവിനു പകരമായി....
യമുനതന്‍ തീരത്തെ യദുകുല പുഷ്പങ്ങള്‍
ഒന്നൊഴിയാതെ ഞാനിറുത്തെടുത്തു
കണ്വാശ്രമത്തിലെ കനാകാംബരങ്ങളും
കണ്ണെടുക്കാതെയിറുത്തെടുത്തു
നെഞ്ചിലെക്കുമ്പിളില് കൊണ്ടുവന്നു അവ
പണ്ടേ നിന് മിഴികളില്‍ പൂത്തിരുന്നു..
(പ്രണയിനി... )
കായല്ത്തിരക്കുളിര്പ്പെണ്ണിണ്റ്റെ കൈയിലെ
കാഞ്ചനപ്പൂമണി ഞാനെടുത്തു
പൊന്നിലഞ്ഞീമലറ് തുമ്പില്‍ തളിര്‍ക്കുന്ന
പൂമണമിത്തിരി ചേര്‍ത്തെടുത്തു
സ്വപ്നത്തിന് താലത്തില്‍ കൊണ്ടുവന്നു അവ
പണ്ടേനിന് മൊഴികളില്‍ പൂത്തിരുന്നു
(പ്രണയിനി... )
Wednesday, March 7, 2007
സ്വപ്നത്തിന് ചില്ലുജാലകം.........
സ്വപ്നത്തിന് ചില്ലുജാലകം തുറന്നു നീ
സൌവര്‍ണ്ണ സന്ധ്യേ പുഞ്ചിരിച്ചു മെല്ലെ
വര്‍ണ്ണങ്ങള്‍ പൂക്കുമാരാമമായ് മനം
കാത്തിരുന്നു നിന്നെ നീയെന്റെയല്ലേ
ജീവിതം പൂക്കും സുഗന്ധം പരത്തും
ആ സുഗന്ധമേകുമെന്നുമാഘോഷവേള
[സ്വപ്നത്തിന് ........
കണ്ടു ഞാന്‍ നിന്റെ മിഴിയിലെ നക്ഷത്രത്തിളക്കം
കണ്മണീ നീയറിയുകില്ലെന്റെ ഹൃദയപ്പെരുക്കം
മഞ്ഞുതുള്ളി പോലെ കുളിരു കൊണ്ടു മൂടാന്‍
മഞ്ജിമേ പോരു നീ മനസ്വിനിയായി
മാഘമാസം വന്നല്ലോ മാകന്ദം പൂത്തല്ലോ
മധുമൊഴീ പ്രിയതോഴിയായ് നീ വരില്ലേ
[സ്വപ്നത്തിന്..........
ശ്രുതിലയവാഹിയം കുളിര്‍കാറ്റേ നീയെന്റെ
സഖിയുടെ പ്രേമഗാനം കേള്‍പ്പിക്കുകില്ലേ
കളകളമൊഴുകും പുഴയുടെ ശ്രുതിയിലെന്‍
പ്രിയതമ പാടുന്ന മധുരാനുരാഗം
സ്വരമഴയായ് പെയ്തിറങ്ങുമീ സന്ധ്യയില്‍
സ്വപ്നങ്ങളേ ഇനി മയങ്ങാം മധുരസ്മരണകളേ മടങ്ങാം
[സ്വപ്നത്തിന്...........
ഗാനശാഖിയിലെ പൂക്കള്‍ തേടിവരുന്ന വണ്ടുകള്‍ക്കായി ഞാനിത് സമര്‍പ്പിക്കുന്നു
സൌവര്‍ണ്ണ സന്ധ്യേ പുഞ്ചിരിച്ചു മെല്ലെ
വര്‍ണ്ണങ്ങള്‍ പൂക്കുമാരാമമായ് മനം
കാത്തിരുന്നു നിന്നെ നീയെന്റെയല്ലേ
ജീവിതം പൂക്കും സുഗന്ധം പരത്തും
ആ സുഗന്ധമേകുമെന്നുമാഘോഷവേള
[സ്വപ്നത്തിന് ........
കണ്ടു ഞാന്‍ നിന്റെ മിഴിയിലെ നക്ഷത്രത്തിളക്കം
കണ്മണീ നീയറിയുകില്ലെന്റെ ഹൃദയപ്പെരുക്കം
മഞ്ഞുതുള്ളി പോലെ കുളിരു കൊണ്ടു മൂടാന്‍
മഞ്ജിമേ പോരു നീ മനസ്വിനിയായി
മാഘമാസം വന്നല്ലോ മാകന്ദം പൂത്തല്ലോ
മധുമൊഴീ പ്രിയതോഴിയായ് നീ വരില്ലേ
[സ്വപ്നത്തിന്..........
ശ്രുതിലയവാഹിയം കുളിര്‍കാറ്റേ നീയെന്റെ
സഖിയുടെ പ്രേമഗാനം കേള്‍പ്പിക്കുകില്ലേ
കളകളമൊഴുകും പുഴയുടെ ശ്രുതിയിലെന്‍
പ്രിയതമ പാടുന്ന മധുരാനുരാഗം
സ്വരമഴയായ് പെയ്തിറങ്ങുമീ സന്ധ്യയില്‍
സ്വപ്നങ്ങളേ ഇനി മയങ്ങാം മധുരസ്മരണകളേ മടങ്ങാം
[സ്വപ്നത്തിന്...........
ഗാനശാഖിയിലെ പൂക്കള്‍ തേടിവരുന്ന വണ്ടുകള്‍ക്കായി ഞാനിത് സമര്‍പ്പിക്കുന്നു
Tuesday, March 6, 2007
ഇടവ മഴത്തുള്ളി മുത്തുകള്‍
ഇടവ മഴത്തുള്ളി മുത്തുകള്‍ കോര്‍ത്തോരു
യവനികക്കപ്പുറം നിണ്റ്റെ മുഖം
ഇരുകരളൊന്നിക്കും സുഖദ നിമിഷത്തെ
തഴുകുന്ന കാറ്റിനു മുല്ല മണം
ഇതുവഴി പോകുന്ന പൂന്തിങ്കളേ നിണ്റ്റെ
ഇമകളിലും കുളിരാര്‍ന്ന കണം..
നിന് മിഴിത്തുമ്പിലെ നീല വിഹായസില്
നിന്നൊരു തുള്ളി ഞാന്‍ തൊട്ടെടുത്തു
നീയറിയാതെണ്റ്റെ നെഞ്ചിലെ ചെപ്പിലെ
പൊന്‍മണിയോടതു ചേര്‍ത്തു വച്ചു കരള്‍-
പൂങ്കുലത്തുമ്പില്‍ കൊളുത്തിയിട്ടു...
പുഞ്ചിരിപ്പൂമെത്ത നിന് സ്മൃതി പൂമൊട്ടാല്‍
മെല്ലെവിരിച്ചു മിഴിയടക്കും
കൈവളത്താളത്താല്‍ പൊന്‍ പുലര് വേളയെന്‍
കണ്ണില്‍ പനിനീറ് പൊഴിച്ചുണര്‍ത്തും
എന്നില്‍ നിറച്ചു നീ ഏതു മന്ത്രം കന-
വെല്ലാമുരുക്കിയതേതു തന്ത്രം.
യവനികക്കപ്പുറം നിണ്റ്റെ മുഖം
ഇരുകരളൊന്നിക്കും സുഖദ നിമിഷത്തെ
തഴുകുന്ന കാറ്റിനു മുല്ല മണം
ഇതുവഴി പോകുന്ന പൂന്തിങ്കളേ നിണ്റ്റെ
ഇമകളിലും കുളിരാര്‍ന്ന കണം..
നിന് മിഴിത്തുമ്പിലെ നീല വിഹായസില്
നിന്നൊരു തുള്ളി ഞാന്‍ തൊട്ടെടുത്തു
നീയറിയാതെണ്റ്റെ നെഞ്ചിലെ ചെപ്പിലെ
പൊന്‍മണിയോടതു ചേര്‍ത്തു വച്ചു കരള്‍-
പൂങ്കുലത്തുമ്പില്‍ കൊളുത്തിയിട്ടു...
പുഞ്ചിരിപ്പൂമെത്ത നിന് സ്മൃതി പൂമൊട്ടാല്‍
മെല്ലെവിരിച്ചു മിഴിയടക്കും
കൈവളത്താളത്താല്‍ പൊന്‍ പുലര് വേളയെന്‍
കണ്ണില്‍ പനിനീറ് പൊഴിച്ചുണര്‍ത്തും
എന്നില്‍ നിറച്ചു നീ ഏതു മന്ത്രം കന-
വെല്ലാമുരുക്കിയതേതു തന്ത്രം.
Monday, March 5, 2007
ഉഷസ്സിന്നൊളിയായ് അണയൂ ....
ഉഷസ്സിന്നൊളിയായ് അണയൂ നീയൊരു,
തുളസീദലമായ് വിരിയൂ..
മഞ്ഞിന് തൂവല്‍ പുതയ്ക്കൂ..
മറ്റൊരു മനോജ്ഞ ശില്‍പമായുണരൂ,
എന്നില്‍,ഒരു മേഘരാഗമായ് അലിയൂ..
(ഉഷസ്സിന്നൊളിയായ്)
നവമൊരു സ്വപ്നം പകരൂ, രാവിന്,
കരതലം തഴുകും സുഖമോടെ,(2)
നേര്‍ത്ത നിലാവിന് മലരിതളില്‍,
തേന്‍ കണമൊഴുകും നിറവോടെ..
(ഉഷസ്സിന്നൊളിയായ്)
മഴവില്‍ വര്‍ണ്ണം ചാലിയ്ക്കും നിന്,
കവിളില്‍ മാനം അഴകോടെ(2)
അരികിലൊരുങ്ങി അണിവിരലാല്‍,
കുങ്കുമമണിയൂ പ്രിയമോടെ..
(ഉഷസ്സിന്നൊളിയായ്)
തുളസീദലമായ് വിരിയൂ..
മഞ്ഞിന് തൂവല്‍ പുതയ്ക്കൂ..
മറ്റൊരു മനോജ്ഞ ശില്‍പമായുണരൂ,
എന്നില്‍,ഒരു മേഘരാഗമായ് അലിയൂ..
(ഉഷസ്സിന്നൊളിയായ്)
നവമൊരു സ്വപ്നം പകരൂ, രാവിന്,
കരതലം തഴുകും സുഖമോടെ,(2)
നേര്‍ത്ത നിലാവിന് മലരിതളില്‍,
തേന്‍ കണമൊഴുകും നിറവോടെ..
(ഉഷസ്സിന്നൊളിയായ്)
മഴവില്‍ വര്‍ണ്ണം ചാലിയ്ക്കും നിന്,
കവിളില്‍ മാനം അഴകോടെ(2)
അരികിലൊരുങ്ങി അണിവിരലാല്‍,
കുങ്കുമമണിയൂ പ്രിയമോടെ..
(ഉഷസ്സിന്നൊളിയായ്)
Saturday, March 3, 2007
പോവാതെ, നീറി നീറി
പോവാതെ ,നീറി നീറി പൂനിലാക്കിളീ
പോരാം ഞാന്‍ നിന്റെ കൂടെ നീലയാമിനി.
വീണ്ടും പ്രണയാകരം നിന്റെ മിഴി രണ്ടിലും;
അതിലൊരോളമായി ഞാന്‍
കൂടാം നിന് കൂടെയെന്നും കൂട്ടുകാരിയായ്.. (പോവാതെ)
നേടാതെ പോയ വാനമായ്
കൂടാതെ പോയ ചില്ലയായ്
ചായാഞ്ഞ മേഘതല്പമായ്
പോവാതിനി ,
തീരാത്തൊരെന്‍ മോഹങ്ങളെ കാണാതെ നീ ....
മായാതെ നീ
കൂടാം ഞാന്‍ നിന് കൂടെ
എന്നും കൂട്ടുകാരിയായ് (പോവാതെ)
നീയാണു മേഘരാഗമായ്
നീയാണ് സൂര്യ താപമായ്
ഞാനെന്നും തേടും കാമുകന് .
ആനന്ദമായ്,സാഫല്യമായ്
ജീവന്റെയീ ഓളങ്ങളില്‍
കൂടാം ഞാന്‍ നിന് കൂടെ
എന്നും കൂട്ടുകാരിയായ് (പോവാതെ)
പാടിയത് :ഗായത്രി
സംഗീതം:നാസര്‍മാലിക്
ആല്‍ബം പുറത്തിറങ്ങിയിട്ടില്ല.
പോരാം ഞാന്‍ നിന്റെ കൂടെ നീലയാമിനി.
വീണ്ടും പ്രണയാകരം നിന്റെ മിഴി രണ്ടിലും;
അതിലൊരോളമായി ഞാന്‍
കൂടാം നിന് കൂടെയെന്നും കൂട്ടുകാരിയായ്.. (പോവാതെ)
നേടാതെ പോയ വാനമായ്
കൂടാതെ പോയ ചില്ലയായ്
ചായാഞ്ഞ മേഘതല്പമായ്
പോവാതിനി ,
തീരാത്തൊരെന്‍ മോഹങ്ങളെ കാണാതെ നീ ....
മായാതെ നീ
കൂടാം ഞാന്‍ നിന് കൂടെ
എന്നും കൂട്ടുകാരിയായ് (പോവാതെ)
നീയാണു മേഘരാഗമായ്
നീയാണ് സൂര്യ താപമായ്
ഞാനെന്നും തേടും കാമുകന് .
ആനന്ദമായ്,സാഫല്യമായ്
ജീവന്റെയീ ഓളങ്ങളില്‍
കൂടാം ഞാന്‍ നിന് കൂടെ
എന്നും കൂട്ടുകാരിയായ് (പോവാതെ)
പാടിയത് :ഗായത്രി
സംഗീതം:നാസര്‍മാലിക്
ആല്‍ബം പുറത്തിറങ്ങിയിട്ടില്ല.
Subscribe to:
Posts (Atom)