Saturday, December 8, 2007

പുഴയും പുലര്‍വെയിലും

പുഴയും പുലര്‍വെയിലും
ഇതള്‍വിരിയും പുഞ്ചിരിയും
ഉണരും കുയില്‍മൊഴിയും
പുണരും നിന്‍ പ്രണയം

ഒരു നിശയില്‍
പനിമതിയായ്
പൂക്കും...

കുളിരലയില്‍
തളിരിലയായ്
ഒഴുകും....

ഒരു നോട്ടം
മാത്രം തേടും
ഒരു ജന്മം
പൂര്‍ണ്ണത നേടും

(പുഴയും പുലര്‍വെയിലും)

ഉയിരില്‍
കടലലകള്‍
ഉയരും....

ഹൃദയം
തരിതരിയായ്
ഉടയും...

ഒരു സ്പര്‍ശം
മാത്രം തേടും
ഒരു ജന്മം
പൂര്‍ണ്ണത നേടും.

(പുഴയും പുലര്‍വെയിലും) -

6 comments:

നാടോടി said...

nalla eenam unde

Sandeep PM said...

ഹൃദയം
തരിതരിയായ്
ഉടയും...

നല്ല ഈണം..

പ്രണയത്തിന്റെ സാക്ഷാത്കാരം ഈ ഉടച്ചിലിലാണെന്ന് തോന്നുന്നു..

വേണു venu said...

ഇമ്പമുള്ള വരികളില്‍‍ പ്രണയത്തിന്‍റെ മനോഹാരിത...

സാരംഗി said...

വളരെ നല്ല ഗാനം. നല്ല ഈണമുള്ള വരികള്‍..

ദിലീപ് വിശ്വനാഥ് said...

ഇതാരെങ്കിലും ഈണമിട്ട് പാടിയിരുന്നെങ്കില്‍.

Unknown said...

ഒരു നിശയില്‍
പനിമതിയായ്
പൂക്കും...

കുളിരലയില്‍
തളിരിലയായ്
ഒഴുകും....

ആ ഒഴുക്ക് തന്നെയല്ലേ പ്രണയം....

നല്ല വരികള്‍