Saturday, May 5, 2007

ഒരു ഗാനം കൂടി, ഗാനശാഖിയിലേയ്ക്ക്‌..

കിളിവാതിലില്‍...
കളമൊഴി കേട്ട നേരം
വനജ്യോത്സ്ന തന്‍
നീള്‍മിഴിക്കുമ്പിളില്‍ നാണം
വിടരുകയായ്‌, പനിനീരിന്‍ ഗന്ധമാര്‍ന്നൊരു സ്വപ്നം (2)

(കിളിവാതിലില്‍... )

പൂവിതളില്‍ മധുവൂറും സ്നേഹകുങ്കുമം,
കാതുകളില്‍ ഇളംകാറ്റിന്‍ ലോലമര്‍മരം (2)

അണയുകയായ്‌, നേര്‍ത്ത യവനിക നീക്കി മധുമാസം,
പുലരുകയായ്‌ ഹൃദയത്തില്‍ ഒരു പുതു വാസന്തം..

(കിളിവാതിലില്‍... )
തേനലകള്‍ പകരുമ്പോള്‍ കൂമ്പിയിന്നു നയനം,
കവിളുകളില്‍ വിരലുകളാല്‍ തീര്‍ക്കും നഖചിത്രം (2)

ഉണരുകയായ്‌ മണ്‍ വീണയില്‍ ഏതോ പുതുരാഗം,
തഴുകുകയായ്‌ അദൃശ്യമാം ഏതോ ഹിമതീര്‍ഥം..

(കിളിവാതിലില്‍... )

3 comments:

വിഷ്ണു പ്രസാദ് said...

സാരംഗീ,
ഞാനിതൊന്ന് കീറി മുറിക്കട്ടെ...
പൂവിതളില്‍ മധുവൂറും സ്നേഹകുങ്കുമംഎന്നാലെന്താ...?
‘പുതുവാസന്തം’ എന്നോ ‘പുതുവസന്തം’എന്നോ..?
രണ്ടും ഒന്നാണോ എന്തോ...(ഉമേഷേട്ടന്‍ അഭയം)
കവിളുകളില്‍ വിരലുകളാല്‍ തീര്‍ക്കും നഖചിത്രം വിരലുകൊണ്ടല്ലാതെ നഖചിത്രമുണ്ടാവുമോ...:)

സാരംഗി said...

ഗാനത്തില്‍ ചോദ്യങ്ങളില്ല...ഹി ഹി..ഇത്‌ ഞാന്‍ ആദ്യമായി എഴുതിയ ഗാനമാണു..അതായത്‌ 2006 ഓഗസ്റ്റ്‌ 6 നു..അതിന്റേതായ പോരായ്മകള്‍ കാണും..ഒരു സര്‍ജന്‍ വന്നിരിയ്ക്കുന്നു കീറി മുറിക്കാന്‍...:)
(ഓടി ട്ടോ)

Pramod.KM said...

സംഗീതത്തിന്‍ ഭാഷ ഇല്ല എന്നല്ലേ?
അത് കൊണ്ട് അറ്ഥത്തിലൊന്നും വലിയ കാര്യമില്ല.;)
നല്ല ഗാനം!!ഇതാരെക്കൊണ്ടെങ്കിലും പാടിക്കരുതോ?