Tuesday, May 22, 2007

ശ്രാവണം..(ഗാനശാഖി)

ശ്രാവണം വിരുന്നിനെത്തീ, ചെമ്പരത്തീ,
പൂവുകള്‍ക്കു കണ്ണെഴുതാന്‍ ശലഭമെത്തീ,
ആരാരും കാണാതെ, നീ തന്ന സമ്മാനം,
ചൊടിയിലേതു പുതുമലരായ് പൂത്തൊരുങ്ങി..(2)

(ശ്രാവണം വിരുന്നിനെത്തീ, ചെമ്പരത്തീ)

കാടുകള്‍ക്കു മരതകം നല്‍കിയാരോ..
താരുകള്‍ക്കു പൊന്നണിഞ്ഞു നല്‍കിയാരോ...(2)
നാട്ടുമാവിന്‍ ചില്ലയില്‍, പാട്ടുപാടി പൂങ്കുയില്‍,
ഹൃദയം തരളിതമാകും ഓണക്കാലം...
ഒരുവട്ടംകൂടിയീ ഓണക്കാലം...

(ശ്രാവണം വിരുന്നിനെത്തീ, ചെമ്പരത്തീ)

മാരിവില്ലിന്നൂയലില്‍‍ ആടിയിന്നാരോ...
ചെമ്പകത്തിന്നിതളുകള്‍ ചൂടിയിന്നാരോ..(2)
കണ്ടുനിന്ന മുല്ലകള്‍, കൊഞ്ചിനിന്ന വേളയില്‍..
മധുരം പകരുകയായീ പ്രേമക്കാലം,
മനസ്സില്‍ മധുമഴപോലെ പ്രേമക്കാലം...

(ശ്രാവണം വിരുന്നിനെത്തീ, ചെമ്പരത്തീ)

7 comments:

വിഷ്ണു പ്രസാദ് said...

സാരംഗീ,അപ്പോ അതിന്റെ ബാക്കി ഞാന്‍ തന്നെ എഴുതണം അല്ലേ?

എന്തായാലും ഈ ശ്രാവണഗീതം കൊള്ളാം.സമര്‍പ്പണം സ്വീകരിച്ചിരിക്കുന്നു.സംഗീതം, അതുള്ളവര്‍ കണ്ടെത്തട്ടെ..

:: niKk | നിക്ക് :: said...

സംഭവം ബഹു ജോര്‍ ഗെഡ്യേയ്.

ട്യൂണ്‍ ചെയ്യട്ടാ ? :P

അജയ്‌ ശ്രീശാന്ത്‌.. said...

ശ്രാവണഗീതം കൊള്ളാം

ഫസല്‍ ബിനാലി.. said...
This comment has been removed by the author.
ഫസല്‍ ബിനാലി.. said...
This comment has been removed by the author.
ഫസല്‍ ബിനാലി.. said...
This comment has been removed by the author.
ഫസല്‍ ബിനാലി.. said...

ആസ്വദിച്ചു..... നന്നയിട്ടുണ്ട്