Wednesday, April 18, 2007

കാഞ്ചനപ്പൂഞ്ചേല ചുറ്റി പടവിറങ്ങിവരുന്ന സന്ധ്യ

(Male)
കാഞ്ചനപ്പൂഞ്ചേല ചുറ്റി പടവിറങ്ങിവരുന്ന സന്ധ്യ
കര്‍ണ്ണികാരപ്പൂവടര്‍ത്തി നിനക്കു നല്‍കുമ്പോള്‍
കാര്‍ത്തികത്തിരുനാളു മിന്നും നിന്റെ കണ്ണില്‍ തിരുനടയില്
‍കഴ്ചവച്ചു കിനാക്കളെ ഞാന്‍ പൂജചെയ്യുന്നു..

(Female)
നിന്റെ യോര്‍മ്മപ്പൂവിരിയും കൂവളത്തറയൊന്നിലിന്നു
വിളക്കുവച്ചു നമിച്ചു നില്‍ക്കും മോഹജാലങ്ങള്‍ എന്റെ
മോഹജാലങ്ങള്‍

(കാഞ്ചനപ്പൂഞ്ചേല ചുറ്റി പടവിറങ്ങിവരുന്ന )


(Male)
മഞ്ഞുചുറ്റിയ പൊന്നുഷസ്സു പ്രദക്ഷിണം വച്ചംബരത്തില്‍
വന്നു കുളിരിന്‍ ചന്ദനക്കുറി ചാര്‍ത്തി ന്‍ല്‍ക്കുമ്പോള്‍
പാതി തീര്‍ത്ഥം താരിളം കൈ കൊണ്ടു മുടിയില്‍ തൂവി മെല്ലെ
പാരിജാതം പുഞ്ചിരിച്ചു കുണുങ്ങി നില്‍ക്കുമ്പോള്‍

(Female)
നിന്റെ നെഞ്ചിന്‍ നടതുറന്നു പൊഴിഞ്ഞ ശംഖൊലികേട്ടു നിന്നെന്‍
ആത്മദാഹസുഗന്ധികള്‍ക്കിന്നുത്സവം ദേവാ....

(കാഞ്ചനപ്പൂഞ്ചേല ചുറ്റി പടവിറങ്ങിവരുന്ന )

(Male)
ആടിമാസക്കാറ്റുവന്നു തലോടി നില്‍ക്കും കായലോള
പാട്ടുകേട്ടുതുടിച്ച രാവിന്‍ മുടിയുലഞ്ഞപ്പോള്‍
അമ്പിളിപ്പൈമ്പാലു നേദിച്ചങ്കണത്തൊരു മല്ലികപ്പൂ-
വമ്പുകൊണ്ടവളഞ്ജനക്കണ്ണാട്ടി നില്‍ക്കുമ്പോള്‍

(Female)
മന്ദഹാസപ്പൂനിലാവു പുണറ്‍ന്നുണര്‍ന്ന കിനാക്കളും നിന്
‍മൌനരാഗപരാഗമുത്തു തിരഞ്ഞു നില്‍ക്കുന്നൂ...

(കാഞ്ചനപ്പൂഞ്ചേല ചുറ്റി പടവിറങ്ങിവരുന്ന )

8 comments:

G.MANU said...

കാഞ്ചനപ്പൂഞ്ചേല ചുറ്റി പടവിറങ്ങിവരുന്ന സന്ധ്യ
കര്‍ണ്ണികാരപ്പൂവടര്‍ത്തി നിനക്കു നല്‍കുമ്പോള്‍
കാര്‍ത്തികത്തിരുനാളു മിന്നും നിന്റെ കണ്ണില്‍ തിരുനടയില്
‍കഴ്ചവച്ചു കിനാക്കളെ ഞാന്‍ പൂജചെയ്യുന്നു..

(ഒരു യുഗ്മ ഗാനം)

ഇപ്പൊഴത്തെ എസ്‌.എം.എസ്‌. പ്രണയങ്ങള്‍ക്കിതു പറ്റുമോ എന്നറിയില്ല...

വിഷ്ണു പ്രസാദ് said...

മനൂ,പാട്ടൂകള്‍ വേണ്ടവര്‍ക്ക് ഇയാളെ ഉപയോഗപ്പെടട്ടെ..
നല്ല നല്ല ഗാനങ്ങള്‍.
എഴുത്തിന്റെ ഈ ഉത്സാഹം കെടുത്തരുത്.

Dinkan-ഡിങ്കന്‍ said...

ഈ പോസ്റ്റിന്റെ ടൈറ്റില്‍ വായിക്കാന്‍ നാക്ക് വഴങ്ങാതെ ഡിങ്കന്‍ “നാക്കു വടിക്കല്‍ യന്ത്രം” വാങ്ങി.

G.MANU said...

നന്ദി വിഷ്ണു..

ഡിങ്കന്‍ അത്രയ്ക്കു കട്ടിയാണൊ ടൈറ്റില്‍...എന്തോ.. എനിക്കങ്ങനെ തോന്നുന്നില്ല

സാരംഗി said...

മനു...വരികള്‍ ഇഷ്ടമായി..കുറച്ചുകൂടി ലളിതമായിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ എന്ന് തോന്നുന്നു..എങ്കില്‍പ്പോലും നല്ല ഗാനം.

സുന്ദരന്‍ said...

നല്ലകവിത
ഇതെല്ലാം ഒന്ന് ട്യൂണ്‍ ചെയ്ത് പാടിച്ചാല്‍ നന്നായിരിക്കും...

ലേഖാവിജയ് said...

manu good.ganarachana rangathu sobhikkum ennu pratheekshikkunnu.....

Unknown said...

മനൂ,
ഈ വരികള്‍ എനിക്കൊത്തിരിയിഷ്ടമായി.
മലയാള ഗാനങ്ങളില്‍ നിന്നും പടിയിറങ്ങിപ്പോയ കവിത തിരിച്ചെത്തുന്നതു പോലെ.

എനിക്ക് സാധിക്കുമെങ്കില്‍ താങ്കളുടെ വരികള്‍ മാത്രം ഉള്‍പ്പെടുത്തി ഒരാല്‍ബം ചെയ്തേനെ.
അത്രയ്ക്കിഷ്ടപ്പെടുന്നു ഞാന്‍ മനുവിന്റെ വരികളെ.