Thursday, April 5, 2007

വടകരയിലെ വളവരികിലെ വെളു വെളുങ്ങണ താമരെ

വടകരയിലെ വളവരികിലെ
വെളു വെളുങ്ങണ താമരെ
കടമിഴിയുടെ കടവിലമ്പിളി
കുടനിവര്‍ത്തണ പൂമഴെ...
കറു കറെ കുളിറ്‍ മുടിയിടയിലെന്‍
മിഴിയിടഞ്ഞൊരു വേളയില്‍
കാര്‍ത്തികത്തിരു നാളു വന്നതും
ഞാന്‍ മറന്നെടി പൂമിഴി.....
(വടകരയിലെ വളവരികിലെ )

അമ്പിളിത്തളിര്‍ കൊഞ്ചലങ്ങനെ
നെഞ്ചിലൂറണ വേളയില്‍
അമ്പലപ്പുഴ പായസവും
ഞാന്‍ മറന്നെടി പഞ്ചമി
കാഞ്ചന മണി കാഞ്ചി തുള്ളവെ
കാതരപ്പൂം പൈങ്കിളീ
അമ്പലനട മണികിലുങ്ങണ
കേട്ടതില്ലെടി തേന്‍മൊഴി...

(വടകരയിലെ വളവരികിലെ)

പുഞ്ചിരിയുടെ പൂവടരണ
കണ്ടു നിന്നൊരു വേളയില്‍
അന്തിവന്നതുമാളുവന്നതും
ഞാന്‍ മറന്നെടി മല്ലികേ
പൊന്‍പുരികത്തുമ്പുലയണ
കണ്ടു നിന്നൊരു വേളയില്‍
മാരിവില്ലു വിരിഞ്ഞു നിന്നതു
ഞാനറിഞ്ഞില്ലോമനേ....

(വടകരയിലെ വളവരികിലെ)

6 comments:

G.MANU said...

വടകരയിലെ വളവരികിലെ
വെളു വെളുങ്ങണ താമരെ
കടമിഴിയുടെ കടവിലമ്പിളി
കുടനിവര്‍ത്തണ പൂമഴെ...
കറു കറെ കുളിറ്‍ മുടിയിടയിലെന്‍
മിഴിയിടഞ്ഞൊരു വേളയില്‍
കാര്‍ത്തികത്തിരു നാളു വന്നതും
ഞാന്‍ മറന്നെടി പൂമിഴി.....


oru naadan remix

സാരംഗി said...
This comment has been removed by the author.
വിഷ്ണു പ്രസാദ് said...

നാട്ടുപാട്ടിന്റെ ചന്തമുള്ള,ആര്‍ക്കും വഴങ്ങുന്ന താളമുള്ള കവിത(ഇടങ്ങളും തനിമലയാളവും കവിതയില്‍ കുടുങ്ങട്ടെ-:))

കെ.പി said...

കളമൊഴി നിന്‍ കവിളിണകള്‍
നാണത്താലേ തുടുത്തപ്പോള്‍
മാരിവില്ലിലെ നാനാവര്‍ണവും
ഞാന്‍ മറന്നെന്റെ മോഹിനീ

വെറുതെ ഒരു രസത്തിന് കുറിച്ചതാട്ടൊ..മനു ന്റെ കവിത(പാട്ട്) നന്നായിട്ടുണ്ട്.

വേണു venu said...

മനു കവിത നന്നായി.
അക്ഷരങ്ങള്‍‍ അടുക്കേണ്ടടുത്തു് അടുക്കി ഉടച്ചു വാര്‍ത്തു വച്ചാല്‍‍ വാക്കുകള്‍‍ക്കു് നൃ്ത്തം ചെയ്യാനാകുമെന്നു് ഇപ്പോള്‍‍ എനിക്കു് മനസ്സിലാവുന്നു.:)

സാരംഗി said...

മനൂ..നല്ല നാടന്‍ പാട്ട്‌ ട്ടോ..ആദ്യമിട്ട കമന്റ്‌ ഞാന്‍ ഡിലീറ്റി. അത്‌ വേറെ കവിതയ്ക്കുള്ളതായിരുന്നു. :-) അറിയാതെ പറ്റിയ അബദ്ധം..